വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂന്ന് വയസ്സുകാരിയെ സിംഹവാലന്‍ കുരങ്ങ് ആക്രമിച്ചു

തൊടുപുഴ: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സിംഹവാലന്‍ കുരങ്ങിന്റെ ആക്രമണത്തില്‍ മൂന്നു വയസുകാരിക്ക് ദേഹമാസകലം പരുക്ക്. ഇടുക്കി ചെറുതോണി മക്കുവള്ളി നെല്ലിക്കുന്നേല്‍ ഷിജു പോളിന്റെ മകള്‍ നിത്യയെയാണ് കുരങ്ങ് ആക്രമിച്ചത്. കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വനമേഖലയോടു ചേര്‍ന്ന വീട്ടുമുറ്റത്ത് കുട്ടി കളിക്കുന്നതിനിടെയാണ് കുരങ്ങിന്റെ ആക്രമണമുണ്ടായത്. തൊടുപുഴ റേഞ്ചില്‍പെട്ട വേളൂര്‍ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലാണ് ഈ പ്രദേശം. കുരങ്ങിനെ അടുത്തിടെ പ്രദേശത്ത് തുടര്‍ച്ചയായി കണ്ടു വരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

More Stories from this section

family-dental
witywide