രണ്ട് ആൺമക്കളെ കൊലപ്പെടുത്തി; മാനസികാസ്വാസ്ഥ്യം എന്ന് അമ്മ കോടതിയിൽ

കെന്റക്കി: രണ്ട് ആൺമക്കളെ കൊലപ്പെടുത്തിയതിന് കുറ്റാരോപിതയായ അമ്മ കുറ്റകൃത്യം നടത്തുമ്പോൾ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി കോടതിയിൽ വ്യക്തമാക്കി.

2023 നവംബർ 8ന് തന്റെ 6 ഉം 9 ഉം വയസ്സുള്ള ആൺമക്കളെ ടിഫാനി ലൂക്കാസ് കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. സെപ്റ്റംബർ 11 ന് സർക്യൂട്ട് കോടതിയിൽ ഇവർ സമർപ്പിച്ച ഹർജിയിലാണ് കുറ്റകൃത്യം നടത്തുമ്പോൾ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി വ്യക്തമാക്കിയത്.

ഷെപ്പേർഡ്‌സ്‌ വില്ലെയിലെ ഇവരുടെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ് രണ്ട് ആൺകുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വെടിയേറ്റാണ് ഇരുവരും മരിച്ചത്. സംഭവത്തെക്കുറിച്ചറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ, ടിഫാനി വീട്ടിൽ നിന്ന് ഇറങ്ങി നടന്ന് അയൽക്കാരന്റെ വീട്ടുമുറ്റത്ത് കുഴഞ്ഞുവീണതായി റിപ്പോർട്ടുണ്ട്. പൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോൾ സംഭവം “ഒരു അപകടം” ആയിരുന്നുവെന്ന് ഇവർ പറഞ്ഞതായും റിപ്പോർട്ട് ഉണ്ട്.

More Stories from this section

family-dental
witywide