
പെൻസിൽവേനിയയിലെ ഫിലാഡൽഫിയയിൽ നടന്ന പ്രസിഡൻഷ്യൽ ഡിബേറ്റിൽ ഡോണൾഡ് ട്രംപ് വിജയിച്ചതായി സൗത്ത് കരോലിന സെനറ്റർ ടിം സ്കോട്ട്. റിപ്പബ്ളിക്കൻ പ്രൈമറിയിൽ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായിരുന്നു സ്കോട്ട്. സംവാദത്തിൽ മികച്ചു നിന്നതും സംവാദത്തിന്റെ ദിശ തീരുമാനിച്ചതും ട്രംപാണ് എന്നാണ് സ്കോട്ടിന്റെ അഭിപ്രായം.
“ഡൊണാൾഡ് ട്രംപായിരുന്നു ഡ്രൈവിങ് സീറ്റിൽ,” അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അത് അമേരിക്കൻ ജനതയെ സംബന്ധിച്ചിടത്തോളം ഒരു നല്ല വാർത്തയാണെന്ന് അദ്ദേഹം പറഞ്ഞു.
ട്രംപിനെ കുറിച്ച് കൂടുതൽ ചോദ്യങ്ങൾ വന്നപ്പോൾ അദ്ദേഹം ദേഷ്യത്തോടെ മാധ്യമപ്രവർത്തകരെ അവഗണിച്ചു.