
മലങ്കര ഓർത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മുതിർന്ന വൈദികൻ റവ. ടി.എം. സക്കറിയ കോറെപ്പിസ്‌കോപ്പ (88) അന്തരിച്ചു. ജാക്‌സണ്‍ ഹൈറ്റ്‌സ്, വെസ്റ്റ് സേവിൽ മലങ്കര ഓർത്തഡോക്സ് ഇടവകകളുടെ സ്ഥാപക വികാരിയായിരുന്നു. ചെങ്ങന്നൂര്‍ ഇടനാട് തയ്യില്‍ കുടുംബാംഗമാണ്. ഭാര്യ: മേരി സഖറിയാ (ഇടനാട് കുളഞ്ഞികൊമ്പില്‍ കുടുംബാംഗം). മക്കള്‍: സിസി, സുമ, സിബി. മരുമക്കള്‍: സണ്ണി, റജി, ആന്റണി.
കബറടക്ക ശുശ്രൂഷകള്‍ ന്യൂയോർക് ലോങ്ഐലൻഡ് ,ലെവിറ്റ് ടൗണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മെയ് 19-ന് വൈകിട്ട് 4 മുതല്‍ 8 വരെയും, 20-ന് രാവിലെ 8.30 മുതല്‍ 11 മണി വരെയും. തുടര്‍ന്ന് 12 മണിക്ക് കബറടക്കം ന്യൂയോർക് ഫാമിങ് ഡെയിൽ സെൻ്റ്. ചാള്‍സ് സെമിത്തേരിയില്‍.
ശുശ്രൂഷകള്‍ക്ക് ഇടവക മെത്രാപ്പൊലീത്ത ഡോ. സഖറിയാ മാര്‍ നിക്കളാവോസ്, മലങ്കര ഓർത്തഡോക്സ് സഭ സൌത്ത് വെസ്റ്റ് അമേരിക്ക ഭദ്രാസനാധിപൻ ഡോ. തോമസ് മാര്‍ ഇവാനിയോസ്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ നേതൃത്വം നല്‍കും.
TM Zachariah Corepiscopa passed Away















