
കൊച്ചി: ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന പ്രതി കെ സി രാമചന്ദ്രനെതിരെ ജയിലധികൃതരുടെ റിപ്പോർട്ട്. ഇത്രയും കാലം തടവിൽ കഴിഞ്ഞിട്ടും കെ സി രാമചന്ദ്രന് യാതൊരു കുറ്റബോധവും ഇല്ലെന്നാണ് കോടതിയിക്ക് കൈമാറിയ പ്രോബേഷണറി റിപ്പോര്‍ട്ടിൽ ജയിലധികൃതർ പറയുന്നത്. പ്രൊബേഷണറി ഓഫീസർ കുറ്റവാളികളെക്കുറിപ്പ് നൽകുന്ന റിപ്പോർട്ട് ശിക്ഷയുടെ കാര്യത്തിൽ കോടതിയിൽ നിർണായകമാണ്. ശിക്ഷ വർദ്ധിപ്പിക്കുന്ന കാര്യത്തിലടക്കം കോടതി തീരുമാനം എടുക്കുക പ്രോബേഷണറി റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലാണ്.
രാമചന്ദ്രന് കുറ്റബോധമില്ലെന്ന് ചൂണ്ടികാട്ടുന്ന പ്രോബേഷണറി റിപ്പോര്‍ട്ടിൽ, രാമചന്ദ്രൻ കുറ്റക്കാരനാണെന്ന് സ്വയം വിശ്വസിക്കുന്നില്ലെന്നും വിവരിക്കുന്നുണ്ട്. കേസിൽ നിരപരാധി ആണെന്നും കുറ്റകൃത്യം നടക്കുമ്പോൾ താൻ വീട്ടിലായിരുന്നു എന്നുമാണ് രാമചന്ദ്രൻ എപ്പോഴും പറയുന്നതെന്നും റിപ്പോർട്ടിൽ ഉണ്ട്.
അതേസമയം ടി പി കേസി പ്രതികളുടെ ശിക്ഷ ഉയർത്തുന്നതുമായി ബന്ധപ്പെട്ടുള്ള ഹർജിയിൽ കോടതിയിൽ ഇന്നും വാദം നടക്കുകയാണ്. ആദ്യം പ്രോസിക്യൂഷൻ വാദമാണ് കേൾക്കുന്നത്. പരമാവധി ശിക്ഷ നൽകണം എന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
TP Chandrasekharan Murder Case KC Ramachandran jail report details