‘കമല ഹിന്ദുക്കളെ അവഗണിച്ചു’: ദീപാവലി സന്ദേശത്തില്‍ കമലയ്‌ക്കെതിരെ ട്രംപ്, ബംഗ്ലാദേശ് അശാന്തിയിലും പ്രതികരണം

വാഷിംഗ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായി ഡോണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്കായി നല്‍കിയ ദീപാവലി ആശംസയില്‍ കമലയ്‌ക്കെതിരായ വിമര്‍ശനവും ബംഗ്ലാദേശ് അശാന്തിയും ഇടംപിടിച്ചു. വൈറ്റ് ഹൗസില്‍ ചരിത്രത്തില്‍ ആദ്യമായി ദീപാവലി ആഘോഷം നടന്നതിനിടെയാണ് ട്രംപിന്റെ വിമര്‍ശനം ഉയര്‍ന്നതെന്നും ശ്രദ്ധേയം.

‘കമലാ ഹാരിസും ജോ ബൈഡനും ലോകമെമ്പാടുമുള്ളതും അമേരിക്കയിലെയും ഹിന്ദുക്കളെ അവഗണിച്ചു. ഇസ്രായേല്‍ മുതല്‍ ഉക്രെയ്ന്‍ വരെ നമ്മുടെ സ്വന്തം ദക്ഷിണ അതിര്‍ത്തിയിലേക്ക് അവര്‍ ഒരു ദുരന്തം സൃഷ്ടിച്ചു, പക്ഷേ ഞങ്ങള്‍ അമേരിക്കയെ വീണ്ടും ശക്തമാക്കുകയും ശക്തിയിലൂടെ സമാധാനം തിരികെ കൊണ്ടുവരുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ച ഇന്ത്യക്കാര്‍ക്കായി പങ്കുവെച്ച ദീപാവലി സന്ദേശത്തില്‍ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ നേരിടുന്ന അതിക്രമങ്ങളെയും ട്രംപ് അപലപിച്ചു. പ്രത്യേകിച്ച് ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിനുശേഷമുള്ള അവസ്ഥയെക്കുറിച്ചും അദ്ദേഹം ആശങ്ക പങ്കുവെച്ചു. ‘മതവിരുദ്ധ അജണ്ടകളില്‍’ നിന്ന് ഹിന്ദു അമേരിക്കക്കാരെ സംരക്ഷിക്കുമെന്നും അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുമെന്നും അദ്ദേഹം എക്‌സിലെ പോസ്റ്റിലൂടെ ഉറപ്പുനല്‍കി. ഇതാദ്യമായാണ് ട്രംപ് ബംഗ്ലാദേശ് വിഷയത്തില്‍ പ്രതികരിച്ചത്

ഇന്ത്യക്കാര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന ട്രംപ്, ഇന്ത്യയുമായും തന്റെ ‘നല്ല സുഹൃത്ത്’ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും തന്റെ രാജ്യത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും പോസ്റ്റില്‍ കുറിച്ചു.

More Stories from this section

family-dental
witywide