
രണ്ട് വധശ്രമങ്ങളും ഇറാനിൽ നിന്നുള്ള ഭീഷണിയും ഉണ്ടായതിനെ തുടർന്ന് ഡൊണാൾഡ് ട്രംപിൻ്റെ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യം. അദ്ദേഹത്തിന്റെ യാത്രയ്ക്ക് സൈനിക വിമാനങ്ങൾ വേണമെന്നാണ് ട്രംപിൻ്റെ ക്യാംപെയ്ൻ മാനേജർ ആവശ്യപ്പെട്ടത്. അദ്ദേഹം പ്രചാരണ നടത്തുന്ന ഇടങ്ങളിൽ സുരക്ഷാ സംവിധാനം കുറച്ചു കൂടി വിപുലമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മിസൈൽ പ്രതിരോധ സംവിധാനമുള്ള സൈനിക വിമാനം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്ര സിഡൻ്റ് തിരഞ്ഞെടുപ്പിന് ഇനി വെറും മൂന്ന് ആഴ്ചകൾ മാത്രമേ ശേഷിക്കുന്നുള്ളു.
ട്രംപിൻ്റെ കോ-കാമ്പെയ്ൻ മാനേജർ സൂസി വൈൽസ്, രണ്ടാഴ്ച മുമ്പ് ബൈഡൻ്റെ ചീഫ് ഓഫ് സ്റ്റാഫ് ജെഫ് സീയൻ്റ്‌സുമായി നടത്തിയ ഒരു കോളിലാണ് മെച്ചപ്പെട്ട സുരക്ഷാ നടപടികൾക്കായി അഭ്യർത്ഥന നടത്തിയത്
ട്രംപിൻ്റെ അഭ്യർത്ഥനകളെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ബൈഡൻ പറഞ്ഞത് അദ്ദേഹത്തിന്റെ ആവശ്യങ്ങൾ എല്ലാം പരിഗണിക്കും എന്നാണ്.
“അദ്ദേഹം മുൻ പ്രസിഡൻ്റായിരുന്നതിനാൽ അദ്ദേഹത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും നൽകാൻ ഞാൻ വകുപ്പിനോട് പറഞ്ഞിട്ടുണ്ട്,” ബൈഡൻ പറഞ്ഞു.
Trump Asks for military aircraft with antimissile capabilities and more security measures