
മസാച്യുസെറ്റ്‌സിലെ ഹാൻസൺ പട്ടണത്തിലെ മുനിസിപ്പൽ വാട്ടർ ടവറിൻ്റെ വശത്ത് “ട്രംപ് 2024” എന്ന് പോസ്റ്റർ പ്രദർശിപ്പിച്ചതിന് ഒരു സ്വാകാര്യ വ്യക്തിക്ക് നഗര അധികൃതർ നോട്ടിസ് നൽകി. തിരഞ്ഞെടുപ്പ് പ്രചാരണം പൊതുഇടത്തിൽ പാടില്ല എന്നാണ് അവരുടെ നിലപാട്. ഹാൻസൺ പട്ടണം ഒരു സ്ഥാനാർഥിയേയും പിന്തുണയ്ക്കുന്നില്ല എന്നും മുനിസിപ്പൽ വസ്തുവിൽ രാഷ്ട്രീയ അടയാളങ്ങൾ പ്രദർശിപ്പിക്കാൻ അനുവദിക്കുന്നില്ലെന്നും ഹാൻസൺ ടൗൺ അഡ്മിനിസ്‌ട്രേറ്റർ ലിസ ഗ്രീൻ പറഞ്ഞു.
റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന പോസ്റ്റർ ഒക്‌ടോബർ 11-ന് ഹാൻസൺ മുനിസിപ്പൽ വാട്ടർ ടവറിൽ ഒരു താമസക്കാരൻ പ്രദർശിപ്പിക്കുന്നതായി വിവരം ലഭിച്ചു.
“ഈ പ്രവർത്തനം നഗരത്തിൽ അനുവദിക്കുകയോ അംഗീകരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് നഗരവാസികൾ വിശ്വസിക്കുന്നുണ്ട്. ഇത് തെറ്റിധാരണാജനകമാണ് . പ്രവർത്തനം നിർത്തുന്നത് വരെ പ്രതിദിനം 100 ഡോളർ പിഴ ഈടാക്കുന്നതായി നഗരം അറിയിച്ചു. പോസ്റ്റർ മാറ്റിയില്ലെങ്കിൽ പിഴ കുന്നുകൂടുമെന്നും അറിയിച്ചിട്ടുണ്ട്.
Trump Campaign poster projected on a municipal water tower