
ന്യൂഡല്‍ഹി: താന്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍, ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെ ഉപദേഷ്ടാവാക്കുന്ന കാര്യം പരിഗണിക്കുമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിന് ടെസ്ല, സ്പേസ് എക്സ്, ട്വിറ്റര്‍ മേധാവിയുടെ മറുപടിക്കായി കാത്തിരുന്നവര്‍ക്ക് സന്തോഷം പകര്‍ന്ന് മസ്‌കിന്റെ മറുപടിയും എത്തി. ട്രംപിന്റെ വാഗ്ദാനം ഏറ്റെടുക്കുകയും താന്‍ ട്രംപിനെ സേവിക്കാന്‍ തയ്യാറാണെന്നും മസ്‌ക് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചു.
വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍, മസ്‌കിനെ കാബിനറ്റ് പദവിയിലോ തന്റെ ഭരണത്തിനുള്ളില്‍ ഉപദേശക റോളിലോ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് തിങ്കളാഴ്ച ട്രംപ് പറഞ്ഞത്.
കഴിഞ്ഞ മാസം ട്രംപിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരസ്യമായി അംഗീകരിച്ച മസ്‌ക്, എക്‌സിലൂടെ ട്രംപുമായി അഭിമുഖം നടത്തിയിരുന്നു.














