
ന്യൂഡല്‍ഹി : നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിചയസമ്പന്നനും ബുദ്ധിമാനും ആയ രാഷ്ട്രീയക്കാരനാണെന്ന് പ്രശംസിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. ട്രംപ് സുരക്ഷിതനല്ലെന്നും പുടിന്‍ പറയുന്നു.
വധശ്രമത്തിനു ശേഷം ട്രംപ് സുരക്ഷിതനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വഴിത്തിരിവുകള്‍ ഞെട്ടിച്ചെന്നും പുടിന്‍ പറഞ്ഞു. മാത്രമല്ല, ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനും ആയ രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം ജാഗ്രത പുലര്‍ത്തുകയും ഇത് മനസ്സിലാക്കുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും പുടിന്‍ വ്യക്തമാക്കി.
മാത്രമല്ല, യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിന്റെ കുടുംബത്തെയും കുട്ടികളെയും രാഷ്ട്രീയ എതിരാളികള്‍ വിമര്‍ശിച്ചതുകണ്ടപ്പോള്‍ താന്‍ ഞെട്ടിയെന്നും പുടിന്‍ പറഞ്ഞു. റഷ്യയില്‍ കൊള്ളക്കാര്‍ പോലും അത്തരം രീതികള്‍ അവലംബിക്കില്ലെന്നും പറഞ്ഞു. ഒരു ഉച്ചകോടിക്ക് ശേഷം കസാക്കിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പുടിന്‍
ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന വധശ്രമത്തില്‍ ട്രംപിന് പരുക്കേറ്റിരുന്നു. സെപ്റ്റംബറിലും ട്രംപിന് നേരെ വധശ്രമമുണ്ടായിരുന്നു. ഈ വധശ്രമങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപ് സുരക്ഷിതനല്ലെന്ന് പുടിന്‍ പറഞ്ഞത്.















