
വാഷിങ്ടൺ: ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് പുറത്തിറക്കിയ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന്റെ ആറാം വിക്ഷേപണവും വിജയം. ഇതോടെ ലോകത്തെ ഏറ്റവും ശക്തവും വലിപ്പമേറിയതുമായ റോക്കറ്റ് സംവിധാനമായി സ്റ്റാര്‍ഷിപ്പ് ബഹിരാകാശരംഗത്ത് പുതിയ നേട്ടങ്ങള്‍ കുറിച്ചിരിക്കുകയാണ്. സ്‌പേസ് എക്‌സിന്റെ വടക്കന്‍ ടെക്‌സസിലെ സ്റ്റാര്‍ബേസ് ഫെസിറ്റിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 3.30-ഓടുകൂടിയാണ് വിക്ഷേപണം നടന്നത്. വിക്ഷേപണം കാണാനായി നിയുക്ത യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും അടുത്ത സുഹൃത്ത് ഇലോൺ മസ്കിനൊപ്പം എത്തിയിരുന്നു.
Donald Trump watching the Starship launch pic.twitter.com/k5JAk7GSdx
— Dima Zeniuk (@DimaZeniuk) November 19, 2024
ഭാവിദൗത്യങ്ങള്‍ക്ക് നിര്‍ണായകമായ പരീക്ഷണമെന്ന നിലയില്‍ ഏറെ പ്രാധാന്യമുള്ളതും അത്യന്തം സങ്കീര്‍ണമായ ദൗത്യമായിരുന്നു ഇത്. താപപ്രതിരോധസംവിധാനവും തിരിച്ച് ഭൂമിയിലേക്ക് ഇറങ്ങുന്നതിനുള്ള പുതിയ ആശയങ്ങളും ദൗത്യത്തില്‍ പരീക്ഷിച്ചു.
Trump Joins Musk To watch starship launch