പഴയ തന്ത്രം ഫലിക്കുമോ?; വംശീയവിദ്വേഷവും അധിക്ഷേപങ്ങളും വാരിവിതറി ട്രംപ്, അവസരം മുതലാക്കാൻ കമല

ന്യൂയോർക്ക്: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ചമാത്രം ശേഷിക്കേ, വംശീയവിദ്വേഷവും സാംസ്കാരികവിരുദ്ധ പരാമർശങ്ങളും വാരിവിതറി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപും അനുയായികളും. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ ഞായറാഴ്ച നടന്ന പ്രചാരണ പരിപാടിയിലാണ് പ്രസംഗിച്ചവരെല്ലാം അധിക്ഷേപം ചൊരിഞ്ഞത്. പ്യൂർട്ടൊറീക്കോയെ ‘മാലിന്യ ദ്വീപെ’ന്ന് സ്റ്റാൻഡപ്പ്‌ കൊമേഡിയൻ ടോണി ഹിഞ്ച്ക്ലിഫ് വിശേഷിപ്പിച്ചു. ലാറ്റിനോകളെയും യഹൂദരെയും ആഫ്രോവംശജരെയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു. ലാറ്റിനോകൾക്ക് കുഞ്ഞുങ്ങളെ പെറ്റുകൂട്ടുകയാണ് പണി എന്നായിരുന്നു ഹിഞ്ച്ക്ലിഫിൻ്റെ താമാശ

താൻ തമാശ പറഞ്ഞതാണ് എന്ന ഹിഞ്ച്ക്ലിഫിന്റെ വാദത്തോട് അതിരൂക്ഷമായി പലരും പ്രതികരിച്ചിട്ടുണ്ട്. അതിനു മറുപടിയായി പ്യൂർട്ടൊറീക്കോയെ സഹായിക്കാൻ വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല പുതിയ പദ്ധതികൾ പ്ര ഖ്യാപിച്ചു. ഇതോടെ സെലബ്രിറ്റികളടക്കം നിരവധിപേർ കമലയ്ക്ക് പരസ്യമായി പിന്തുണ അറിയിച്ചു.

കമലാ ഹാരിസിനെ ചെകുത്താനെന്നും അന്തിക്രിസ്തുവെന്നും ട്രംപിന്റെ ബാല്യകാല സുഹൃത്തായ ഡേവിഡ് റെം വിളിച്ചു.

ട്രംപിന്റെ മിക്ക പരിപാടികളിലും പങ്കെടുക്കാതിരുന്ന ഭാര്യ മെലാനിയ ട്രംപും ന്യൂയോർക്കിലേതിൽ പങ്കെടുത്തു. അതിനിടെ, അധികാരത്തിലെത്തിയാൽ പല മേഖലകളിലും നികുതിവെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് തന്റെ പദ്ധതിയിൽ ആതുരശുശ്രൂഷകരെയും പുതുതായി ഉൾപ്പെടുത്തി. സ്വിങ് സ്റ്റേറ്റായ പെൻസിൽവേനിയയിലും മറ്റ് നിർണായകസംസ്ഥാനങ്ങളിലും പ്യൂർട്ടൊറീക്കൻ സമൂഹത്തിന്റെ വോട്ട് പ്രധാനമാണ്.

Trump Rally spews racial remarks and insults Kamala to take advantage

More Stories from this section

family-dental
witywide