3 പ്രസിഡൻഷ്യൽ ഡിബേറ്റുകൾക്ക് തയാറെന്ന് ട്രംപ്: സെപ്റ്റംബർ 4 ന് ഫോക്സ് ന്യൂസിൽ, 10 ന് എബിസിയിൽ, 25 ന് എൻബിസിയിൽ

ഡെമോക്രാറ്റ് സ്ഥാനാർഥി കമലാ ഹാരിസുമായി മൂന്നു ഡിബേറ്റുകൾക്ക് താൻ തയാറാണ് എന്ന് ഡോണൾഡ് ട്രംപ് . മൂന്ന് പ്രസിഡൻഷ്യൽ ഡിബേറ്റുകൾക്ക് താൻ സമ്മതിച്ചതായും കമലാ ഹാരിസിൻ്റെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ ട്രംപ് വ്യാഴാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചു. കമല ഇതുമായി സഹകരിക്കുമെന്ന് താൻ കരുതുന്നു എന്നും ട്രംപ് പറഞ്ഞു.

സെപ്റ്റംബർ 4 ന് ഫോക്സ് ന്യൂസിലും സെപ്റ്റംബർ 10 ന് എബിസിയിലും, സെപ്റ്റംബർ 25 ന് എൻബിസിയിലും ഡിബേറ്റ് നടത്തും. ഫ്ലോറിഡയിലെ മാർ എ ലാഗോ എസ്റ്റേറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ ട്രംപ് അറിയിച്ചു.

അഞ്ച് ദിവസം മുമ്പു വരെ, താൻ എബിസിയിൽ സംവാദത്തിനില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നതാണ്. സെപ്റ്റംബർ 10 ന് എബിസിയിലുള്ള സംവാദം നേരത്തെ ബൈഡനുമായി നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ബൈഡൻ പിന്മാറിയ സാഹചര്യത്തിൽ നെറ്റ്‌വർക്കുമായുള്ള തൻ്റെ കരാർ അവസാനിപ്പിച്ചതായി ട്രംപ് പറയുകയും ചെയ്തു. സെപ്തംബർ 4 ന് ഫോക്സ് ന്യൂസിൽ ഹാരിസ് താനുമായി സംവാദം നടത്തിയില്ലെങ്കിൽ താൻ അവരുമായി ഒരു ഡിബേറ്റിനും ഇല്ല എന്ന് ട്രംപ് പറഞ്ഞിരുന്നു.

എന്നാൽ കമലയ്ക്കും ടീമിനും കിട്ടുന്ന മാധ്യമ ശ്രദ്ധ ട്രംപിനെ അസ്വസ്ഥനാക്കാൻ തുടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ പെട്ടെന്ന് മനംമാറ്റം സംഭവിച്ചു. എബിസിയിൽ സംവാദത്തിന് തയാറാണ് എന്ന് ട്രംപ് പ്രഖ്യാപിച്ചു. ഒപ്പം ഫോക്സിലും എൻബിസിയിലും കൂടി സംവാദം നടത്തണമെന്ന ആവശ്യവും മുന്നോട്ടു വച്ചു.

എബിസി സംവാദത്തിനു മാത്രമേ കമല ഹാരിസ് സമ്മതിക്കുന്നുള്ളൂ എങ്കിൽ എന്തുചെയ്യുമെന്ന് ചോദിച്ചപ്പോൾ “മൂന്ന് സംവാദങ്ങൾ നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മൂന്ന് സംവാദങ്ങളും നടക്കുമെന്ന് ഞങ്ങൾ കരുതുന്നു.” എന്ന് ട്രംപ് പറഞ്ഞു.

വാർത്താ സമ്മേളനത്തിന് ഏതാനും മണിക്കൂറുകൾക്ക് ശേഷം, “സെപ്തംബർ 10 ന് എബിസിയിൽ തന്നോട് സംവാദം നടത്താൻ ട്രംപ് ഒടുവിൽസന്നദ്ധനായതിൽ അതീവ സന്തോഷമുണ്ട്”, എന്ന് കമല അറിയിച്ചു. മറ്റ് രണ്ട് സംവാദങ്ങളെ കുറിച്ച് അവർ പ്രതികരിച്ചിട്ടില്ല.

Trump says he is ready for three debates in September

More Stories from this section

family-dental
witywide