
വാഷിംഗ്ടണ്‍: ജോര്‍ജിയയിലെ ഹൈസ്‌കൂള്‍ വെടിവയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കുറ്റവാളി ‘രോഗിയും മാനസികനില തെറ്റിയ രാക്ഷസനുമാണെന്ന്’ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികൂടിയായ ട്രംപ് വ്യക്തമാക്കി.
‘ഞങ്ങളുടെ ഹൃദയങ്ങള്‍ വിന്‍ഡര്‍, ജിഎയിലെ ദാരുണമായ സംഭവത്തില്‍ ഇരകളായവരുടെയും പ്രിയപ്പെട്ടവരുടെയും കൂടെയാണ്, ഈ പ്രിയപ്പെട്ട കുട്ടികളെ രോഗിയും മാനസികനില തെറ്റിയതുമായ ഒരു രാക്ഷസന്‍ വളരെ വേഗം ഞങ്ങളില്‍ നിന്ന് കൊണ്ടുപോയി’ – ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു. ‘