തോമസ് എന്തിനിത് ചെയ്തെന്ന് അറിയില്ലെന്ന് പിതാവ്, റിപ്പബ്ലിക്കനായിരുന്നുവെന്ന് സുഹൃത്ത്- കൂടുതൽ വിവരങ്ങൾ പുറത്ത്

പെൻസിൽവേനിയ: യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ മകൻ വെടിവെച്ച് വധിക്കാൻ ശ്രമിച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് അക്രമിയുടെ പിതാവ് പറഞ്ഞതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമി തോമസ് മാത്യു ക്രൂകസി (20) ന്‍റെ പിതാവ് മാത്യു ക്രൂക്‌സിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സംഭവത്തെക്കുറിച്ച് നിയമപാലകരുമായി സംസാരിച്ചതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. തോമസിന്റെ വീട്ടിലേക്കുള്ള എല്ലാ വഴികളും പൊലീസ് അടച്ചു.

വിചിത്രമായ പെരുമാറ്റമൊന്നും കണ്ടിട്ടില്ല. തോമസ് റിപ്പബ്ലിക്കൻ പക്ഷക്കാരനായിരുന്നു. ഏകാന്തതയാണ് ഇഷ്ടപ്പെട്ടിരുന്നത്. അതുകൊണ്ടുതന്നെ കാര്യമായ സൗഹൃദ വലയം ഇല്ലായിരുന്നുവെന്ന് തോമസിന്റെ മുൻ സഹപാഠി ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു. പെൻസിൽവേനിയയിലെ ബെഥേൽ പാർക്ക് സ്വദേശിയാണ് തോമസ് മാത്യു ക്രൂകസ്.

നിലവിൽ വിഷയത്തിൽ അന്വേഷണം തുടരുകയാണ്. ചെവിക്ക് പരിക്കേറ്റ ട്രംപ് ആശുപത്രി വിട്ടു. ഡോണൾഡ് ട്രംപിന് നേരെയുണ്ടായ അക്രമം വധശ്രമക്കുറ്റമായി കണക്കാക്കി അന്വേഷണം നടത്തുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ വാര്‍ത്ത ഏജന്‍സിയോട് പങ്കുവെക്കുന്ന വിവരം.

Trump shooter father reacts about incident

Also Read

More Stories from this section

family-dental
witywide