ട്രംപിൻ്റെ അക്രമിയുടേത് വിശാലമായ ‘ഓപറേഷൻ’, മാസങ്ങൾ നീണ്ട തയാറെടുപ്പ്, കാറിൽ മറ്റ് 3 നിറതോക്കുകളും ബുള്ളറ്റ് പ്രൂഫ് വെസ്റ്റും

ശനിയാഴ്ച പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച തോമസ് മാത്യു ക്രൂക്സ് ശനിയാഴ്ച അവധിയെടുത്താണ് തൻ്റെ ഓപറേഷൻ നടപ്പാക്കാനായി എത്തിയത്. എനിക്ക് ഒരു കാര്യം ചെയ്യാനുണ്ടെന്ന് പറഞ്ഞാണ് ബോസിനോട് അവധി ചോദിച്ചത്. ഞായറാഴ്ച ജോലിയിൽ ഉണ്ടാവുമെന്നും സഹപ്രവർത്തകരോട് അവൻ പറഞ്ഞിരുന്നു.

വെള്ളിയാഴ്ച, വൈകിട്ട് വീട്ടിൽ നിന്ന് 25 മിനിറ്റ് ഡ്രൈവ് ദൂരെയുള്ള ക്ലെയർടൺ സ്‌പോർട്‌സ്‌മെൻസ് ക്ലബ്ബിലെ ഷൂട്ടിംഗ് റേഞ്ചിൽ പോയി പ്രാക്ടീസ് ചെയ്തു. ക്രൂക്സ്ും അവൻ്റെ പിതാവും അവിടെ അംഗങ്ങളായിരുന്നു.

പിറ്റേന്ന് ശനിയാഴ്ച രാവിലെ, ക്രൂക്ക്സ് ഒരു ഹോം ഡിപ്പോയിലേക്ക് പോയി, അവിടെ അദ്ദേഹം അഞ്ചടി നീളമുള്ള ഒരു ഗോവണി വാങ്ങി. ഒരു ഗൺ ഷോപ്പിൽ പോയി അവിടെ നിന്ന് 50 റൗണ്ട് ബുള്ളറ്റുകളും വാങ്ങി.

പിന്നീട് സ്വദേശമായ പിറ്റ്സ്ബർഗിൽ നിന്ന് തൻ്റെ ഹ്യുണ്ടായ് സൊണാറ്റ കാർ ഒരു മണിക്കൂറോളം വടക്കോട്ട് ഓടിച്ച്, പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ ട്രംപിൻ്റെ റാലിക്കായി എത്തി. അദ്ദേഹം കാർ റാലിവേദിക്കു പുറത്തായി പാർക് ചെയ്തു. ഉച്ചകഴിഞ്ഞ് 3 മണിയോടെ , ഷൂട്ടിംഗിന് ഏകദേശം മൂന്ന് മണിക്കൂർ മുമ്പ്, ക്രൂക്ക്സ് റാലി നടക്കുന്ന വേദിയിൽ എത്തി. സുരക്ഷാ സ്ക്രീനിംഗ് ഉണ്ടായിരുന്നു. അപ്പോൾ അയാളുടെ കയ്യിൽ ബൈനോകുലറിനോട് സാമ്യമുള്ള ഒരു ഉപകരണം ഉണ്ടായിരുന്നു. അതൊരു റേഞ്ച് ഫൈൻഡറായിരുന്നു {ഒരു ലോംഗ് റേഞ്ച് ഷോട്ട് സജ്ജീകരിക്കുമ്പോൾ ദൂരം അളക്കാൻ വേട്ടക്കാരും ടാർഗെറ്റ് ഷൂട്ടർമാരും ഉപയോഗിക്കുന്നത ഉപകരണം). ഇത് കണ്ട സെക്യൂരിറ്റി ഉദ്യോഗസ്ഥന്മാർക്ക് സംശയം ഉണ്ടായി.

അവർ അവനെ നിരീക്ഷിച്ചു കൊണ്ടിരുന്നു. പക്ഷേ കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ അവിടം വിട്ടുപോയി. സുരക്ഷാ പരിധിയുള്ള സ്ഥലത്തുനിന്ന് അവൻ പോയതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ അവൻ്റെ കാര്യം വിട്ടു. പക്ഷേ സെക്യൂരിറ്റി സ്‌ക്രീനിംഗ് ഏരിയ വിട്ടതിന് ശേഷം ക്രൂക്ക്‌സ് പോയത് അവൻ്റെ കാറിലേക്കായിരുന്നു. അതിനുള്ളിലായിരുന്നു റൈഫിൾ.

പിന്നീട് ക്രൂക്സിനെ കാണുന്നത് റാലിക്കെത്തിയവരാണ് . അപ്പോൾ അവൻ റാലി വേദിക്കു പുറത്ത് 100 മീറ്റർ ദൂരെ അമേരിക്കൻ ഗ്ലാസ് റിസർച്ച് കെട്ടിടത്തിൻ്റെ മുകളിലേക്ക് വലിഞ്ഞുകയറുകയായിരുന്നു. ആളുകൾ അറിയിച്ചതിനെ തുടർന്ന് സ്നൈപ്പർമാരിൽ ഒരാൾ അവനെ കണ്ടു. അയാൾ അവനെ നോക്കുമ്പോൾ അവൻ റേഞ്ച് ഫൈൻഡറിലൂടെ അയാളെ നോക്കുകയായിരുന്നു.

കെട്ടിടത്തിൻ്റെ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിന് മുകളിലൂടെ കെട്ടിടത്തിന്റെ മേൽക്കൂരയിലേക്ക് അയാൾ അനായാസം കയറി. അപ്പോൾ ആ കെട്ടിടത്തിനുള്ളിൽ പൊലീസുകാർ ഉണ്ടായിരുന്നു. പുറത്തു നടക്കുന്നതൊന്നും അവർ അറിഞ്ഞില്ല. സ്നൈപ്പർമാർ അവനെ ടാർഗെറ്റ് ചെയ്യും മുമ്പേ അവൻ 7 തവണ വെടിയുതിർത്ത് കഴിഞ്ഞിരുന്നു.

സംഭവത്തിനു ശേഷം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്ക് അവൻ്റെ കാറിൽനിന്ന് ഒരു ബുള്ളറ്റ് പ്രൂഫ് വെസ്റ്റ്, പൂർണ്ണമായി ലോഡുചെയ്‌ത മൂന്ന് തോക്കുകൾ, രണ്ട് റിമോട്ട് നിയന്ത്രിത സ്‌ഫോടകവസ്തുക്കൾ എന്നിവ കണ്ടെടുത്തു. വെടിവയ്പ്പിന് ശേഷം രക്ഷപ്പെട്ടിരുന്നെങ്കിൽ ഇതൊക്കെ ഉപയോഗിക്കാൻ അവൻ പദ്ധതിയിട്ടിരുന്നോ എന്ന് അറിയില്ല . കൂടാതെ, അദ്ദേഹത്തിൻ്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ മറ്റൊരു ബുള്ളറ്റ് പ്രൂഫ് വെസ്റ്റ്, മറ്റൊരു റിമോട്ട് നിയന്ത്രിത സ്ഫോടകവസ്തു, ഒരു 3D പ്രിൻ്റർ എന്നിവ കണ്ടെത്തിയിട്ടുണ്ട്. മാസങ്ങളായി ഇയാൾക്ക് നിരവധി പാക്കേജുകൾ കുറിയറിൽ വരുന്നുണ്ടായിരുന്നു.

.മൂന്ന് ദിവസത്തിന് ശേഷവും, മുൻ പ്രസിഡൻ്റ് ട്രംപിനെ അതിവേഗ ബുള്ളറ്റ് ഉപയോഗിച്ച് ആക്രമിച്ച 20 വയസ്സുകാരൻ്റെ ഉദ്ദേശ്യം ഒരു നിഗൂഢതയായി തുടരുന്നു. വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമുള്ള ബുദ്ധിമാനായ ഏകാകി. അയാളുടെ സോഷ്യൽ മീഡിയഇടപെടലുകകളിൽ സംശയിക്കത്തക്ക ഒരു സൂചനയും ഇല്ല. ഒരു വധശ്രമത്തിനു പ്രേരിപ്പിക്കാൻ മാത്രം ശക്തമായ രാഷ്ട്രീയ വിശ്വാസങ്ങൾ കൊണ്ടു നടക്കുന്ന ഒരാളുമല്ല.

തോമസ് മാത്യു ക്രൂക്സിൻ്റെ സെൽഫോണിലും കമ്പ്യൂട്ടറും പിടിച്ചെടുത്ത് അരിച്ചുപെറുക്കി നൂറിലധികം ആളുകളുടെ അഭിമുഖം നടത്തിയിട്ടും, ട്രംപിൻ്റെ റാലിക്ക് നേരെ എന്തിനാണ് അവൻ വെടിയുതിർത്തത് എന്നതിൻ്റെ രഹസ്യം അവ്യക്തമായി തുടർന്നു.

Trump shooter Thomas Crooks planned his operation months Ago

More Stories from this section

family-dental
witywide