ട്രംപ് – ബൈഡൻ ഡിബേറ്റ്: സിഎൻഎൻ മോഡറേറ്റർമാർക്ക് എതിരെ പൊട്ടിത്തെറിച്ച് ട്രംപിൻ്റെ വക്താവ്

ട്രംപും ജോ ബൈഡനും തമ്മിലുള്ള ഡിബേറ്റ് മോഡറേറ്റ് ചെയ്യാൻ സിഎൻഎൻ നെറ്റ്‌വർക്ക് തിരഞ്ഞെടുത്ത രണ്ട് മാധ്യമപ്രവർത്തകരെ വിമർശിച്ചതിനെ തുടർന്ന് ഡൊണാൾഡ് ട്രംപിൻ്റെ വക്താവുമായുള്ള തത്സമയ അഭിമുഖം സിഎൻഎൻ പെട്ടെന്ന് അവസാനിപ്പിച്ചു.

ട്രംപ് ക്യാംപെയ്ൻ പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റുമായുള്ള അഭിമുഖമാണ് സിഎൻഎൻ അവതാരക കാസി ഹണ്ട് അവസാനിപ്പിച്ചത്. ചൂടേറിയ വാദപ്രതിവാദങ്ങൾക്ക് ശേഷം അഭിമുഖം വേഗം അവസാനിപ്പിക്കുകയായിരുന്നു.

അറ്റ്ലാൻ്റയിലെ സിഎൻഎൻ ആസ്ഥാനത്ത് വ്യാഴാഴ്ച വൈകിട്ട് 9 മണിക്കാണ് ട്രംപും ബൈഡനും തമ്മിലുള്ള ഡിബേറ്റ്. ഡിബേറ്റ് സ്റ്റേജിൽ ട്രംപ് എന്ത് തന്ത്രമാണ് പിന്തുടരുകയെന്ന ഹണ്ടിൻ്റെ ചോദ്യത്തിനാണ് ട്രംപിൻ്റെ വക്താവ് ലീവിറ്റ് പ്രകോപനപരമായ മറുപടി നൽകിയത്. സിഎൻഎൻ നെറ്റ് വർക്കിന്റെ വളരെ ശത്രുതാപരമായ അന്തരീക്ഷത്തിലേക്കാണ് ട്രംപ് എത്തുന്നതെന്നും ട്രംപിനെ കുറിച്ച് വളരെ മോശമായ മുൻവിധികളോടെയും പക്ഷപാതപരമായുമാണ് മോഡറേറ്റർമാരായ ഡാനാ ബാഷും ജെയ്ക് റ്റാപ്പറും പെരുമാറുകയെന്നുമായിരുന്നു ലീവിറ്റിന്റെ ആരോപണം.

, എന്റെ സഹപ്രവർത്തകരായ, ജേക്ക് റ്റാപ്പറും, ഡാന ബാഷും എല്ലാ വിഭാഗത്തിലും പാര്‍ട്ടിയിലും പെട്ട ആളുകളുമായി അഭിമുഖം നടത്തുകയും പാർട്ടി വ്യത്യാസമില്ലാതെ വാർത്തകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന പ്രഫഷണലുകളാണ്. അതിനാൽ നിങ്ങൾ അവരെ വെറുതെ വിടുമെന്ന് ഞാൻ കരുതുന്നു – സാധാരണ മോഡറേറ്റർമാരെ ആക്രമിക്കുക എന്നാൽ നിങ്ങൾ തോറ്റെന്നു സമ്മതിക്കുന്നതിനു തുല്യമാണ്.. എന്ന് പറഞ്ഞ് ഹണ്ട് വീണ്ടും ട്രംപിലേക്ക് ചോദ്യം തിരിച്ചു.

ബൈഡനിൽ നിന്ന് ട്രംപ് എന്താണ് പ്രതീക്ഷിക്കുന്നത് എന്നു ചോദിച്ചു കൊണ്ട് ചർച്ച തിരിച്ചു വിടാൻ ശ്രമിച്ചെങ്കിലും ലീവിറ്റ് വിടാൻ ഒരുക്കമായിരുന്നില്ല. “ശരി, ആദ്യം, ജേക്ക് റ്റാപ്പർ ഡൊണാൾഡ് ട്രംപ് എന്ന് നെറ്റിൽ സേർച്ച് ചെയ്ത് നോക്ക്. ജെയ്ക് നിരന്തരം ട്രംപിനെ വേട്ടയാടുന്നത് കാണാം. ലീവിറ്റ് തുടരുമ്പോൾ ഹണ്ട് അഭിമുഖം അവസാനിപ്പിക്കുന്നതായി അറിയിച്ചു. “മാഡം, നിങ്ങൾ എന്റെ സഹപ്രവർത്തകരെ ആക്രമിക്കാൻ പോകുകയാണെങ്കിൽ ഞങ്ങൾ ഈ അഭിമുഖം നിർത്താൻ പോകുന്നു. ലീവിറ്റിന് നന്ദി പറഞ്ഞ് ഹണ്ട് ആ അഭിമുഖം അവസാനിപ്പിച്ചു.

Trump Spokesperson Criticizes CNN Moderators in a live Interview

More Stories from this section

family-dental
witywide