ട്രംപ് സ്റ്റൈൽ ഇയർ ബാൻഡേജ് പുതിയ സ്റ്റൈൽ: ഐക്യദാർഢ്യം പ്രകടിപ്പിക്കാനെന്ന് ആരാധകർ

മിൽവോക്കി: മിൽവോക്കിയിൽ നടന്ന റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ വ്യത്യസ്തമായ ഒരു ഫാഷൻ ട്രെൻഡ് രൂപംകൊണ്ടു. ഡോണൾഡ് ട്രംപിനുള്ള പിന്തുണയുടെ പ്രതീകമായി ചെവിയിൽ ബാൻഡേജുമായി നിരവധി പേരാണ് എത്തിയത്.

ട്രംപിൻ്റെ ചെവിയിൽ വച്ചിരിക്കുന്ന ബാൻഡേജിനു സമാനമായാണ് ഇത് ധരിച്ചിരിക്കുന്നത്. ശനിയാഴ്ച നടന്ന റാലിയിൽ കൊലയാളിയുടെ വെടിയുണ്ട വലതു ചെവിയിൽ തുളച്ചു കയറിയതിനെ തുടർന്ന് വലിയ ബാൻഡേജ് ധരിച്ചാണ് ട്രംപ് കൺവെൻഷനിൽ പ്രത്യക്ഷപ്പെട്ടത്.

“ഞങ്ങൾ ഒരു പുതിയ ഫാഷൻ സ്റ്റേറ്റ്മെൻ്റ് വഴി പ്രസിഡൻ്റ് ട്രംപിനെ സഹായിക്കുകയാണ് അരിസോണ പ്രതിനിധി സൂസൻ എൽസ്വർത്ത് പറഞ്ഞു. “അദ്ദേഹത്തിനേറ്റ മുറിവിന് ഞങ്ങൾ അദ്ദേഹത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഞങ്ങൾ ട്രംപിനെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് അദ്ദേഹം അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” അവർ പറഞ്ഞു. നാലു ദിവസം നീണ്ട റിപ്പബ്ളിക്കൻ ദേശീയ കൺവൻഷൻ ഇന്നലെ സമാപിച്ചു.

Trump Style Ear bandage is a new style now

More Stories from this section

family-dental
witywide