
മിഷിഗൺ: മിഷിഗണിനെ വീണ്ടും കാറുകളുടെ ലോക തലസ്ഥാനമാക്കുമെന്ന് ഡോണൾഡ് ട്രംപ്. ജനറൽ മോട്ടോഴ്‌സ് ഒരു ഡസനിലധികം ഫാക്ടറികൾ മെക്‌സിക്കോയിലേക്ക് മാറ്റിയപ്പോൾ നഷ്ടപ്പെട്ട ആയിരക്കണക്കിന് തൊഴിലവസരങ്ങൾ തിരികെ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞു. ബെൽവെതർ കൗണ്ടിയിലെ സാഗിനയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പക്ഷേ , 2016 ൽ പ്രസിഡൻ്റ് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പും സമാനമായ വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും, കാര്യമായ നടപടി ഉണ്ടായിരുന്നില്ല
ഒരു പ്രധാനപ്പെട്ട സ്വിങ് സ്റ്റേറ്റാണ് മിഷിഗൺ. മിഷിഗണിലെ വ്യാവസായങ്ങൾ അടച്ചു പൂട്ടിയതും തൊഴിലില്ലായ്മ പ്രശ്നമായതും സംബന്ധിച്ചാണ് ട്രംപ് സംസാരിച്ചത്.
” തൊളിലില്ലായ്മ നമ്മുടെ രാജ്യത്തെ വലിയ പ്രശ്നമാണ്. പ്രത്യേകിച്ച് മിഷിഗൺ പോലുള്ള സംസ്ഥാനങ്ങളിൽ. ഈ സംസ്ഥാനത്തിന്, മറ്റേതൊരു സംസ്ഥാനത്തേക്കാളും വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നിങ്ങളുടെ ഓട്ടോമൊബൈൽ ബിസിനസിൻ്റെ 60% നഷ്‌ടപ്പെട്ടു,” അദ്ദേഹം പറഞ്ഞു.
“ഞാൻ അധികാരത്തിൽ വന്നാൽ അത് പരിഹരിക്കപ്പെടും. , അമേരിക്കൻ തൊഴിലാളികളുടെ അവസരങ്ങൾ ഇനി മറ്റ് വിദേശ രാജ്യങ്ങൾ തട്ടിയെടുക്കുമെന്ന ആശങ്ക വേണ്ട. നമുക്ക് നഷ്ടപ്പെട്ടതെല്ലാം ഞാൻ തിരികെ കൊണ്ടുവരും” ട്രംപ് പറഞ്ഞു.
Trump Vows to Bring back Car Industries at Michigan