തൻ്റെ വലതു ചെവിയുടെ മുകൾ ഭാഗത്താണ് വെടിയേറ്റതെന്ന് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്

തൻ്റെ വലതു ചെവിയുടെ മുകൾ ഭാഗത്താണ് വെടിയേറ്റതെന്ന് മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. തൻ്റെ സോഷ്യൽ മീഡിയ സൈറ്റായ ട്രൂത്തിലാണ് ട്രംപിന്റെ പ്രസ്താവന വന്നത്. “എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി, ഒരു ശബ്ദവും ഷോട്ടുകളും കേട്ടു, ഉടൻ തന്നെ ബുള്ളറ്റ് ചർമ്മം തുളച്ചുപോകുന്നതായി അനുഭവപ്പെട്ടു.”

ട്രംപിൻ്റെ പ്രസ്താവനയുടെ പൂർണരൂപം

“പെൻസിൽവാനിയയിലെ ബട്ട്‌ലറിൽ വെടിവയ്പ് നടന്ന ഉടനെ ദ്രുത ഗതിയിൽ പ്രതികരിച്ച യുണൈറ്റഡ് സ്റ്റേറ്റ്സ് സീക്രട്ട് സർവീസിനും എല്ലാ ലോ എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഏറ്റവും പ്രധാനമായി, റാലിയിൽ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റ മറ്റൊരു വ്യക്തിയുടെ കുടുംബത്തിനും എൻ്റെ അനുശോചനം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത്തരമൊരു പ്രവൃത്തി നമ്മുടെ നാട്ടിൽ നടന്നു എന്നത് അവിശ്വസനീയമാണ്. വെടിയുതിർത്തയാളെക്കുറിച്ച് ഇപ്പോൾ ഒന്നും അറിയില്ല, അയാൾ മരിച്ചു. എൻ്റെ വലതു ചെവിയുടെ മുകൾ ഭാഗത്ത് വെടിയുണ്ട തുളച്ചുകയറി. ശബ്ദവും ഷോട്ടുകളും കേട്ടതിനാൽ എന്തോ കുഴപ്പമുണ്ടെന്ന് എനിക്ക് പെട്ടെന്ന് മനസ്സിലായി. ഉടൻ തന്നെ ബുള്ളറ്റ് ചർമ്മത്തിലൂടെ തുളച്ചുകയറിയിറങ്ങി. ചോര തെറിച്ചൊഴുകി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായി.

“ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ!”

Trump’s post in Social media about his injury

More Stories from this section

family-dental
witywide