അമ്പേ തിരക്കോട് തിരക്ക്! ക്രിക്കറ്റ് ലോകകപ്പ് അമേരിക്കൻ മണ്ണിൽ കളറാകും, ആദ്യ 48 മണിക്കൂറിൽ 12 ലക്ഷം ടിക്കറ്റ് അപേക്ഷകൾ

ന്യൂയോർക്ക്: ഈ വർഷം അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കാനിരിക്കുന്ന ടി 20 ക്രിക്കറ്റ് ലോകകപ്പിനായുള്ള ടിക്കറ്റ് അപേക്ഷകൾക്ക് വൻ തിരക്ക്. 12 ലക്ഷം ടിക്കറ്റ് അപേക്ഷകളാണ് ആദ്യ 48 മണിക്കൂറിൽ ഐ സി സിക്ക് ലഭിച്ചിരിക്കുന്നത്. അമേരിക്കയിൽ നിന്നും, വെസ്റ്റ് ഇൻഡീസിൽ നിന്നും മാത്രം 9 ലക്ഷം ടിക്കറ്റ് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഐ സി സിക്ക് ലഭിക്കുന്ന മൊത്തം അപേക്ഷകളിൽ നിന്ന് ലോട്ടറി അടിസ്ഥാനത്തിലാണ് ടിക്കറ്റുകൾ വിൽക്കുക. ഫെബ്രുവരി 7 വരെയാണ് ടിക്കറ്റ് അപേക്ഷകൾ ഐ സി സി സ്വീകരിക്കുക. ജൂൺ 1 മുതൽ 29 വരെയാണ് ലോകകപ്പ് മാമാങ്കം.

More Stories from this section

family-dental
witywide