
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിന് ബോംബ് ഭീഷണി മുഴക്കിയ രണ്ടുപേര്‍ അറസ്റ്റിലായി. താഹര്‍ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നും ഇവര്‍ ഭീഷണി സന്ദേശം മുഴക്കിയിരുന്നു. പ്രത്യേക അന്വേഷണസംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ബോംബെറിഞ്ഞും അയോധ്യയിലെ രാമക്ഷേത്രം സ്ഫോടനത്തിലൂടെയും തകര്‍ക്കുമെന്നാണ് ഇവര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിട്ടത്.
ലഖ്നൗവിലെ ഗോമതി നഗറിലെ വിഭൂതി ഖണ്ഡില്‍ നിന്നാണ് ഉത്തര്‍പ്രദേശിലെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ സംഘം തഹര്‍ സിങ്ങിനെയും ഓംപ്രകാശ് മിശ്രയെയും അറസ്റ്റ് ചെയ്തത്.
Tags: