പാലക്കാട് ചെറുപുഴയില്‍ കുളിയ്ക്കാനിറങ്ങിയ രണ്ട് യുവതികൾ മുങ്ങിമരിച്ചു; ഒരാൾ ​ഗുരുതരാവസ്ഥയിൽ

പാലക്കാട്: പാലക്കാട് കരിമ്പുഴ കൂട്ടിലക്കടവ് ചെറുപുയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവതികൾ മുങ്ങി മരിച്ചു. പാറക്കല്‍ റിസ്വാന (19), ചെറുമല ദീമ മെഹ്ബ (20) എന്നിവരാണ് മരിച്ചത്. പുത്തന്‍വീട്ടില്‍ ബാദുഷ (20) ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കാരാക്കുര്‍ശ്ശി അരപ്പാറ സ്വദേശികളാണ് മൂവരും. ചെറുപുഴ പാലത്തിന് സമീപം ഇവരുടെ തോട്ടത്തിലെത്തിയതാണ് റിസ്വാനയും ബാദുഷയും മെഹ്ബയും.

അവിടെനിന്ന് കുളിക്കാന്‍ പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ട മൂന്നുപേരെയും നാട്ടുകാരും ട്രോമാകെയര്‍ വാളണ്ടിയര്‍മാരും ചേര്‍ന്നാണ് കരയ്‌ക്കെത്തിച്ചത്. ഉടന്‍തന്നെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും റിസ്വാന മരിച്ചു. പിന്നീട് ചികിത്സയിലിരിക്കെ മെഹ്ബയും മരിച്ചു, ബാദുഷ വെന്റിലേറ്ററിലാണ് ചികിത്സയിലുള്ളത്.

two young woman drowning in Palakkad

Also Read

More Stories from this section

family-dental
witywide