മില്‍ട്ടന്‍ കളമൊഴിഞ്ഞിട്ടും, ചുഴലിക്കാറ്റ് ഭീതി ഒഴിയാതെ യു.എസ്? വരാനിരിക്കുന്നത് ‘ലെസ്ലി’യും ‘നദീനും’

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഭീഷണി തുടര്‍ന്ന് വിനാശകരവും തീവ്രവുമായ ചുഴലിക്കാറ്റ് സീസണ്‍. ഇനിയും രണ്ട് ചുഴലിക്കാറ്റുകള്‍ വരാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വരാനിരിക്കുന്ന ലെസ്ലി, നദീന്‍ എന്നീ ചുഴലിക്കാറ്റുകള്‍ എന്തൊക്കെ ഭീഷണികള്‍ ഉയര്‍ത്തുമെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥര്‍ നിരീക്ഷിക്കുന്നു.

ഒക്ടോബര്‍ 10 മുതല്‍, ലെസ്ലി ചുഴലിക്കാറ്റ് മധ്യ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വികസിച്ചുകൊണ്ടിരിക്കുകയാണ്. കൊടുങ്കാറ്റ് അമേരിക്കയുടെ അടുത്തേക്ക് നീങ്ങുന്നതിനാല്‍ അത് ദുര്‍ബലമാകുകയാണെന്നാണ് റിപ്പോര്‍ട്ട്. ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം ലെസ്ലിയുടെ ശക്തി കുറഞ്ഞുവരുന്നതായും ‘തീരദേശ നിരീക്ഷണങ്ങളോ മുന്നറിയിപ്പുകളോ പ്രാബല്യത്തില്‍ ഇല്ലെന്നും വ്യക്തമാക്കി. ലെസ്ലിയുടെ ‘പരമാവധി വേഗം മണിക്കൂറില്‍ 90 മൈലാണ്.

അതേസമയം, നദീന്‍ ചുഴലിക്കാറ്റ് മില്‍ട്ടനെ നേരിട്ട് പിന്തുടരുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത് യുഎസ് മെയിന്‍ലാന്‍ഡില്‍ നിന്ന് അകന്നുപോയതായും നദീന്‍ ഫ്‌ളോറിഡയുടെ കിഴക്കന്‍ തീരത്താണ് എന്നും അധികൃതര്‍ സൂചിപ്പിച്ചു.

അറ്റ്‌ലാന്റിക് ചുഴലിക്കാറ്റ് സീസണ്‍ ജൂണ്‍ 1 മുതല്‍ നവംബര്‍ 30 വരെയാണ് നീളുന്നത്. സാധാരണയായി 14 കൊടുങ്കാറ്റുകള്‍ ഈ സീസണല്‍ ഉള്‍പ്പെടുന്നു. സീസണ്‍ അവസാനിക്കാന്‍ ഏതാനും ആഴ്ചകള്‍ ബാക്കിയുള്ളതിനാല്‍, ഈ വര്‍ഷം ഇതുവരെ 13 ഓളം കൊടുങ്കാറ്റുകള്‍ ഉണ്ടായിട്ടുണ്ട്. ബെറില്‍, ഫ്രാന്‍സിന്‍, ഹെലിന്‍, മില്‍ട്ടണ്‍ എന്നിവ ഉള്‍പ്പെടുന്ന കൊടുങ്കാറ്റുകളും ഈ വര്‍ഷത്തെ ദുരന്തങ്ങളുടെ ഭാഗമായി. ഹെലിന്‍ തെക്കുകിഴക്ക് നാശം വിതച്ചതിന് തൊട്ടുപിന്നാലെ, ഒക്ടോബര്‍ 9 ന് മില്‍ട്ടണ്‍ ഫ്‌ലോറിഡയില്‍ കാറ്റഗറി 3 ആയി കരതൊട്ടു. ഫ്‌ലോറിഡ, ടെന്നസി, ജോര്‍ജിയ, നോര്‍ത്ത് കരോലിന, സൗത്ത് കരോലിന, വിര്‍ജീനിയ എന്നീ ആറ് തെക്കന്‍ സംസ്ഥാനങ്ങളെ ഹെലീന്‍ വേദനിപ്പിച്ച് കടന്നുപോയി.

More Stories from this section

family-dental
witywide