ബ്രിട്ടനിൽ ജൂലൈ 4 ന് പൊതു തിരഞ്ഞെടുപ്പ്; എങ്ങനെയാണ് അവിടെ വോട്ടിങ് നടക്കുക? ആർക്കൊക്കെ വോട്ടവകാശമുണ്ട്?

ബ്രിട്ടനിൽ ജൂലൈ 4 ന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാസതിയായ ഡൗണിങ് സ്ട്രീറ്റിന് പുറത്ത് നടത്തിയ വാർത്ത സമ്മേളനത്തിലാണ് ഋഷി സുനക് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. അഞ്ചുവർഷം കൂടുമ്പോഴാണ് ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് നടക്കുക. 2024 ഡിസംബർ 17 വരെ നിലവിലെ പാർലമെൻ്റിൻ്റെ കാലാവധിയുണ്ടെങ്കിലും നേരത്തേ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു റിഷി സുനക്.

പാർലമെൻ്റ് അംഗങ്ങളെ – അല്ലെങ്കിൽ എംപിമാരെ – ഹൗസ് ഓഫ് കോമൺസിലേക്ക് തിരഞ്ഞെടുക്കുന്നതിനാണ് പൊതു തിരഞ്ഞെടുപ്പ്. യുകെയിലാകെ 650 മണ്ഡലങ്ങളാണ് ഉള്ളത്.

വോട്ടുകൾ എണ്ണിക്കഴിഞ്ഞാൽ, ഏറ്റവും കൂടുതൽ എംപിമാരുള്ള പാർട്ടിയുടെ നേതാവിനോട് പ്രധാനമന്ത്രിയാകാനും സർക്കാർ രൂപീകരിക്കാനും രാജാവ് ആവശ്യപ്പെടും.ഏറ്റവും കൂടുതൽ എംപിമാരുള്ള രണ്ടാമത്തെ പാർട്ടിയുടെ നേതാവ് പ്രതിപക്ഷ നേതാവാകുന്നു.

18 വയസോ അതിൽ കൂടുതലോ പ്രായമുള്ള ഇലക്ടറൽ റജിസ്റ്ററിൽ പേരുള്ള ബ്രിട്ടീഷ് പൗരനോ, യോഗ്യതയുള്ള കോമൺവെൽത്ത് പൗരനോ, യുകെ വിലാസമുള്ള റിപ്പബ്ലിക് ഓഫ് അയർലൻഡ് പൗരനോ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാം.

വോട്ടിംഗിൽ നിന്ന് നിയമപരമായി ഒഴിവാക്കപ്പെടാത്തിടത്തോളം കാലം വിദേശത്ത് താമസിക്കുന്ന എല്ലാ യുകെ പൗരന്മാർക്കും അവർ മുമ്പ് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്താൻ കഴിയും.

“ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ്” എന്ന പേരിൽ പോസ്റ്റൽ വോട്ടിങ് നിലവിലുണ്ട്.

രാജ്യം കാത്തിരിക്കുന്ന നിമിഷമാണ് പൊതു തിരഞ്ഞെടുപ്പെന്ന് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു. “ക്ഷമയോടും നിശ്ചയദാർഢ്യത്തോടും കൂടി പ്രവർത്തിക്കുന്ന ലേബർ പാർട്ടിക്ക് യുകെയിൽ വളരെയധികം അഭിമാനവും സാധ്യതയും” ഉണ്ടെന്ന് കെയർ സ്റ്റാർമർ പറഞ്ഞു. മെയ് 3 ന് നടന്ന പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചു വരവാണ് ലേബർ പാർട്ടി നടത്തിയത്. ഭരണപക്ഷമായ കൺസർവേറ്റീവ് പാർട്ടി കൗൺസിലർമാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. രണ്ടാം സ്ഥാനത്ത് എത്തിയത് ലിബറൽ ഡെമോക്രറ്റിക് പാർട്ടിയാണ്.

കൺസർവേറ്റീവ് പാർട്ടിയുടെ ബോറിസ് ജോൺസണിൽ നിന്ന് അധികാരമേറ്റ ലിസ് ട്രസിൻ്റെ പിൻഗാമിയായി 2022 ഒക്ടോബർ 25-ന് സുനക് പ്രധാനമന്ത്രിയായി.

UK General Elections In On June 4

More Stories from this section

family-dental
witywide