യുക്രൈനെ അറിഞ്ഞ് സഹായിച്ച് യു.കെ: കൈമാറുന്നത് 619 മില്യണ്‍ ഡോളറിന്റെ സഹായം

കൈവ്: റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനിടെ യുക്രൈനെ അറിഞ്ഞ് സഹായിച്ച് യുകെ. യുകെയില്‍ നിന്ന് 500 മില്യണ്‍ പൗണ്ട് (619 മില്യണ്‍ ഡോളര്‍) വിലമതിക്കുന്ന ഏറ്റവും വലിയ സൈനിക സഹായ പാക്കേജ് യുക്രെയ്നിന് ഉടന്‍ ലഭിക്കുമെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കി.

സ്റ്റോം ഷാഡോയും മറ്റ് തരത്തിലുള്ള മിസൈലുകളും നൂറുകണക്കിന് കവചിത വാഹനങ്ങളും വെടിക്കോപ്പുകളും പാക്കേജില്‍ ഉണ്ടായിരിക്കുമെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനക്കുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം സെലെന്‍സ്‌കി വ്യക്തമാക്കി. ഇരുവരും ഉഭയകക്ഷി പ്രതിരോധ സഹകരണവും ചര്‍ച്ച ചെയ്തതായി സെലെന്‍സ്‌കി പറഞ്ഞു.