റഷ്യ- യുക്രെയ്ൻ യുദ്ധം തുടരുമെന്ന് റഷ്യ; റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രെയ്‌ന് തിരിച്ചെടുക്കാനാകുമെന്ന ധാരണ തെറ്റാണെന്ന് റഷ്യൻ വക്താവ്

യുക്രെയ്‌നെതിരെയുള്ള യുദ്ധം തുടരുമെന്ന് റഷ്യൻ സർക്കാർ വക്താവ് ദിമിത്രി പെസ്‌കോവ്. റഷ്യ പിടിച്ചെടുത്ത മുഴുവൻ ഭൂമിയും യുദ്ധം ചെയ്ത് തിരിച്ചെടുക്കാൻ യുക്രെയ്‌നാകുമെന്ന് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് റഷ്യയുടെ പ്രതികരണം. റഷ്യൻ താത്പര്യങ്ങൾ ഉറപ്പാക്കുന്നതിനും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും യുദ്ധം തുടരുമെന്നും റഷ്യ പിടിച്ചെടുത്ത ഭൂമി യുക്രെയ്‌ന് തിരിച്ചെടുക്കാനാകുമെന്ന ധാരണ തെറ്റാണെന്നും ദിമിത്രി പെസ്‌കോവ് പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പുടിനുമായുള്ള അലാസ്‌ക കൂടിക്കാഴ്ച പ്രയോജനം ചെയ്തില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള അവസാന ആണവ കരാറായ ന്യൂ START ഫെബ്രുവരി 5 ന് അവസാനിക്കാനിരിക്കെ ഇനിയൊരു ഒരു പിൻഗാമി ഉടമ്പടി ചർച്ച ചെയ്യുന്നത് അസാധ്യമാണെന്നും പെസ്കോവ് കൂട്ടിച്ചേർത്തു.

Also Read

More Stories from this section

family-dental
witywide