കൊച്ചി: യു കെയിൽ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. ജോലി സ്ഥലത്തുണ്ടായ വാഹനാപകടത്തിൽ കൊച്ചി കാലടി കൊറ്റമം സ്വദേശിയായ റെയ്ഗൻ ജോസ് (36) ആണ് മരിച്ചത്. നാല് മാസം മുൻപാണ് റെയ്ഗൻ യുകെയിലെത്തിയത്. അപകടത്തിൽ തലയ്ക്കേറ്റ പരിക്കാണ് മരണ കാരണമെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ഒന്നും വീട്ടുകാരെ അറിയിച്ചിട്ടില്ല. ഭാര്യ സ്റ്റീന യു കെയിൽ നേഴ്സാണ്. നാലു വയസുള്ള ഈവയാണ് മകൾ.
4 മാസം മുമ്പ് യുകെയിലെത്തിയ മലയാളി, ജോലി സ്ഥലത്തെ വാഹനാപകടത്തിൽ മരിച്ചു
June 30, 2024 12:26 PM
More Stories from this section
എപ്സ്റ്റീനുമായുള്ള ബന്ധം: ആൻഡ്രൂന് പിന്നാലെ ബ്രിട്ടണിൽ വീണ്ടും അറസ്റ്റ്, ബ്രിട്ടൻ്റെ മുൻ യുഎസ് അംബാസഡർ പീറ്റർ മണ്ടേൽസൺ പിടിയിൽ








