റഷ്യൻ പട്ടണമായ സുഡ്ഴയുടെ പൂർണ നിയന്ത്രണം പിടിച്ചെടുത്ത് യുക്രെയ്ൻ, പ്രതികരിക്കാതെ റഷ്യ

കുർസ്ക് മേഖലയിലെ റഷ്യൻ പട്ടണമായ സുഡ്ഴയുടെ പൂർണ നിയന്ത്രണം യുക്രെയ്ൻ സൈന്യം ഏറ്റെടുത്തെന്ന് യുക്രേനിയൻ പ്രസിഡൻ്റ് സെലെൻസ്കി അവകാശപ്പെട്ടു.യുക്രേനിയൻ മിലിട്ടറി കമാൻഡറുടെ ഓഫീസ് സുഡ്‌ഴയിൽ സ്ഥാപിക്കുന്നുണ്ടെന്ന് സെലെൻസ്‌കി പറഞ്ഞു. ഓഫിസിൻ്റെ വിശദാംശങ്ങളോ പ്രവർത്തനങ്ങളോ അദ്ദേഹം വിശദീകരിച്ചില്ല.

സെലെൻസ്‌കിയുടെ അവകാശ വാദത്തോട് റഷ്യ പ്രതികരിച്ചിട്ടില്ല. എന്നാൽ മറ്റ് നിരവധി സ്ഥലങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമങ്ങൾ റഷ്യൻ സൈന്യം തടഞ്ഞുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു.

യുക്രെയ്ൻ ഇതുവരെ പിടിച്ചെടുത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പട്ടണമാണിത്. പിടിച്ചെടുക്കും മുമ്പ് ഏകദേശം 5,000-ത്തോളം ആളുകൾ ഉണ്ടായിരുന്നു ആ പട്ടണത്തിൽ. യൂറോപ്പിലേക്ക് ഒഴുകുന്ന റഷ്യൻ പ്രകൃതിവാതകത്തിൻ്റെ ഒരു മെഷറിങ് സ്റ്റേഷൻ ഇവിടെയുണ്ട്. പടിഞ്ഞാറൻ സൈബീരിയയിൽ നിന്ന് യുറോപ്പിലേക്ക് പ്രകൃതിവാതകം ഒഴുകുന്ന പൈപ്പ്ലൈൻ, സുഡ്ഴയിലൂടെ കടന്നു പോകുന്നുണ്ട്. എന്നാൽ ഇതിനൊന്നും തടസ്സം സംഭവിച്ചിട്ടില്ല.

കുർസ്ക് മേഖലയിലേക്കുള്ള യുക്രെയ്നിൻ്റെ നുഴഞ്ഞുകയറ്റം രണ്ടാം ആഴ്ചയിലേക്ക് പ്രവേശിച്ച സാഹചര്യത്തിൽ, കുർസ്ക് ആക്ടിങ് ഗവർണർ അലക്സി സ്മിർനോവ് വ്യാഴാഴ്ച സുഡ്ഴയിൽ നിന്ന് 45 കിലോമീറ്റർ (28 മൈൽ) വടക്കുപടിഞ്ഞാറായി ഗ്ലുഷ്കോവോ മേഖലയിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഉത്തരവിട്ടിരുന്നു.

Ukrainian troops have full control of the Russian town of Sudzha

More Stories from this section

family-dental
witywide