ട്വിസ്റ്റില്ല…മാറ്റമില്ലാതെ സ്വര്‍ണവില

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ 560 രൂപയുടെ കുറവാണ് സ്വര്‍ണത്തിനുണ്ടായത്. വെള്ളിയാഴ്ച രേഖപ്പെടുത്തിയ സര്‍വ്വകാല റെക്കോര്‍ഡില്‍ നിന്നും ഇന്നലെ വില കുറഞ്ഞെങ്കിലും ഇന്ന് ഏറ്റക്കുറച്ചിലുകള്‍ ഇല്ല.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിനു 53,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 6650 രൂപയുമാണ്. വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിനു 53,760 രൂപയായിരുന്നു. ഗ്രാമിന് 6720 രൂപയും. ഗ്രാമിന് 70 രൂപയുടെ കുറവാണ് ഇന്നലെയുണ്ടായത്. 800 രൂപയുടെ വര്‍ദ്ധനവാണ് വെള്ളിയാഴ്ച മാത്രമുണ്ടായിരുന്നത്.

ഏപ്രില്‍ തുടങ്ങിയപ്പോള്‍ത്തന്നെ സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തിയിരുന്നു.