ജോർജ് സോറോസും പ്രതിപക്ഷവും ഒത്തുകളിച്ച് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കാൻ ശ്രമിക്കുന്നു: ബിജെപി

മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ജോർജ്ജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന ഒരു സംഘടനയുമായി ബന്ധമുണ്ടെന്നും കാശ്മീർ ഒരു സ്വതന്ത്ര രാഷ്ട്രമെന്ന ആശയത്തെ പിന്തുണയ്ക്കുന്ന സംഘടനയാണ് ഇതെന്നും ബിജെപി ആരോപിച്ചു. എക്സിലെ പോസ്റ്റിലാണ് ബിജെപി ഇക്കാര്യം ഉന്നയിച്ചത്.
ഈ സംഘടന ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

അതേസമയം, ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ യുഎസ് ഡീപ് സ്റ്റേറ്റ് പിന്തുണയ്ക്കുന്നുവെന്ന ബിജെപിയുടെ ആരോപണങ്ങൾ യുഎസ് തള്ളിയിട്ടും, ഈ വിഷയത്തിൽ ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് 10 ചോദ്യങ്ങൾ ഉന്നയിക്കുമെന്ന് പാർട്ടി എംപി നിഷികാന്ത് ദുബെ പറഞ്ഞു.

മാധ്യമ പോർട്ടലായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ടും (ഒസിആർപി) ഹംഗേറിയൻ-അമേരിക്കൻ വ്യവസായി ജോർജ് സോറോസും പ്രതിപക്ഷവുമായി ഒത്തുകളിച്ച് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകർക്കാനും മോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനും ശ്രമിച്ചു എന്നാണ് ബിജെപിയുടെ ആരോപണം.

ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്‌സ് ഇൻ ഏഷ്യാ പസഫിക് (എഫ്‌ഡിഎൽ-എപി) ഫൗണ്ടേഷൻ്റെ കോ-പ്രസിഡൻ്റ് എന്ന നിലയിൽ സോണിയ ഗാന്ധി ജോർജ്ജ് സോറോസ് ഫൗണ്ടേഷൻ ധനസഹായം നൽകുന്ന ഒരു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ബിജെപി പറഞ്ഞു.

“രാജീവ് ഗാന്ധി ഫൗണ്ടേഷന് ജോർജ്ജ് സോറോസ് ഫൗണ്ടേഷനുമായി ഒരു പങ്കാളിത്തമുണ്ട്. രാജീവ് ഗാന്ധി ഫൗണ്ടേഷന് വിദേശത്തു നിന്ന് ഫണ്ടിങ് ഉണ്ട്’

ജോർജ്ജ് സോറോസിൻ്റെ ഫണ്ടിങ് ഉള്ള ഒസിസിആർപി എന്ന മാധ്യമ പോർട്ടൽ അദാനിയെ വിമർശിക്കുന്ന രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം തത്സമയം സംപ്രേക്ഷണം ചെയ്തു. ഇത്ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ അട്ടിമറിക്കാനുള്ള അവരുടെ ശ്രമത്തിന്റെ ഭാഗമാണ് . ബിജെപി ആരോപിക്കുന്നു.

“കോൺഗ്രസ് എംപി ശശി തരൂർ ജോർജ്ജ് സോറോസിനെ ഒരു ‘പഴയ സുഹൃത്ത്’ ആയി പരസ്യമായി അംഗീകരിച്ചു. ഇത് ശരിക്കും ശ്രദ്ധേയമായ കാര്യമാണ്,” ബിജെപി പറഞ്ഞു.

US based George Soros Foundation try to destabilize Indian Economy

More Stories from this section

family-dental
witywide