
വാഷിങ്ടൺ: ബൈഡൻ ഭരണകൂടത്തിന്റെ കീഴിൽ അമേരിക്ക മൂന്നാമതും ആണവ പരീക്ഷണം നടത്തിയതായി റിപ്പോർട്ട്. ഈ ആഴ്ച ആദ്യത്തിൽ നെവാഡയിലാണ് അമേരിക്ക സബ്ക്രിറ്റിക്കൽ ആണവ പരീക്ഷണം നടത്തിയത്. യുഎസ് ഊർജ്ജ വകുപ്പിൻ്റെ നാഷണൽ ന്യൂക്ലിയർ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനാണ് ഇക്കാര്യം അറിയിച്ചത്.
ലോറൻസ് ലിവർമോർ നാഷണൽ ലബോറട്ടറിയുമായി സഹകരിച്ച് സബ്‌ക്രിറ്റിക്കൽ എക്‌സ്‌പെരിമെൻ്റേഷൻ (പൾസ്) സൗകര്യത്തിനുള്ള പ്രിൻസിപ്പൽ അണ്ടർഗ്രൗണ്ട് ലബോറട്ടറിയിലാണ് നിംബിൾ സീരീസ് പരീക്ഷണം നടത്തിയത്.
ആദ്യമായിട്ടായിരുന്നു ഇത്തരത്തിൽ പരീക്ഷണം നടത്തുന്നത്. ന്യൂക്ലിയർ സ്‌ഫോടനം നടത്താതെ തന്നെ ആണവ പോർമുനകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കാൻ സബ്‌ക്രിറ്റിക്കൽ ടെസ്റ്റുകൾ സഹായിക്കുമെന്ന് യുഎസ് എനർജി ഡിപ്പാർട്ട്‌മെൻ്റിൻ്റെ വിഭാഗമായ എൻഎൻഎസ്എയുടെ പറഞ്ഞു. 1992-ൽ യുഎസ് ഗവൺമെൻ്റ് ആണവ സ്ഫോടനാത്മക പരീക്ഷണങ്ങൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും, തുടർന്നുള്ള ഭരണകൂടങ്ങൾ സബ്ക്രിട്ടിക്കൽ ടെസ്റ്റുകൾ നടത്തുന്നത് തുടർന്നു.
US conducts third subcritical nuclear test under Biden administration











