9/11 പ്രതികളുടെ ഹർജി കരാർ റദ്ദാക്കി, വധശിക്ഷ പുനഃസ്ഥാപിച്ചെന്നും യുഎസ് പ്രതിരോധ സെക്രട്ടറി

വാഷിങ്ടൺ: 2001 സെപ്തംബർ 11 ലെ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ഖാലിദ് ഷെയ്ഖ് മുഹമ്മദിനും മറ്റ് രണ്ട് പ്രതിളുടെയും ഹർജി കരാർ അസാധുവാക്കിയതായും വധശിക്ഷ പുനഃസ്ഥാപിച്ചതായും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. വാർത്താ ഏജൻസിയായ എപിയാണ് റിപ്പോർട്ട് ചെയ്തത്. ഹർജി ഉടമ്പടികൾ സ്വീകരിക്കുന്നതിൽ തീരുമാനമെടുക്കാനുള്ള അധികാരം എൻ്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യൂബയിലെ ഗ്വാണ്ടനാമോയിൽ കഴിയുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദിനോടും അദ്ദേഹത്തിൻ്റെ കൂട്ടാളികളെന്ന് ആരോപിക്കപ്പെടുന്ന വാലിദ് ബിൻ അത്താഷ്, മുസ്തഫ അൽ ഹവ്സാവി എന്നിവരുമായും ഹരജിയിൽ എത്തിയതായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. കരാർ പ്രകാരം മൂവർക്കും വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ ലഭിക്കുമായിരുന്നു.

മൂവായിരത്തോളം ഇരകളുടെ കുടുംബങ്ങൾക്ക് അയച്ച കത്തിൽ, ഹരജി ഉടമ്പടി പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ നൽകുമെന്ന് ആശങ്കപ്പെട്ടു. വിചാരണയുടെയും വധശിക്ഷയുടെയും സാധ്യത ഇല്ലാതാക്കുന്ന കരാറിനെ പലരും വിമർശിച്ചു. കരാറിനെക്കുറിച്ച് റിപ്പബ്ലിക്കൻമാർ ബൈഡൻ ഭരണകൂടത്തെ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ വൈറ്റ് ഹൗസ് ഈ കരാറിനെക്കുറിച്ച് അറിയില്ലെന്ന് വ്യക്തമാക്കി.

മുഹമ്മദും മറ്റ് പ്രതികളും കരാറിന്റെ ഭാ​ഗമായുള്ള ഹർജികൾ അടുത്ത ആഴ്ച ഔദ്യോഗികമായി നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു. സെപ്റ്റംബർ 11 ആക്രമണത്തിൽ ഉൾപ്പെട്ട അഞ്ച് പ്രതികളുടെ കേസുകൾ കൈകാര്യം യുഎസ് മിലിട്ടറി കമ്മീഷനാണ് കൈകാര്യം ചെയ്യുന്നത്.

US Defence secretary Lloyd austin reinstate 9/11 accused death penalty

More Stories from this section

family-dental
witywide