ഇന്ത്യാ വിരുദ്ധ അജണ്ടയെ പിന്തുണയ്ക്കുന്നുവെന്ന ബിജെപിയുടെ ആരോപണം നിഷേധിച്ച് യുഎസ്

വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വ്യവസായ പ്രമുഖന്‍ ഗൗതം അദാനിയേയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഫണ്ട് ചെയ്യുന്ന സംഘടനകളാണെന്ന ബിജെപിയുടെ ആരോപണങ്ങള്‍ തള്ളി അമേരിക്ക.

ബിജെപിയുടെ ആരോപണങ്ങളെ നിരാശാജനകമെന്ന് വിളിക്കുകയും ആഗോളതലത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി വാദിക്കുന്നവരാണ് യുഎസ് സര്‍ക്കാര്‍ എന്നും യുഎസ് എംബസിയില്‍ വക്താവ് ചൂ്ണ്ടിക്കാട്ടി.

ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ യുഎസ് ഡീപ് സ്റ്റേറ്റ് മീഡിയ പോര്‍ട്ടലായ ഛഇഇഞജ (ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ട്) ലെ ഘടകങ്ങള്‍ ഒരു കൂട്ടം മാധ്യമപ്രവര്‍ത്തകരുമായും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായു സഹകരിച്ചുവെന്നും ബിജെപി ശനിയാഴ്ച അവകാശപ്പെട്ടു. അദാനി ഗ്രൂപ്പിനെ വിമര്‍ശിക്കാനും സര്‍ക്കാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കാനും ഒ.സി.സി.ആര്‍.പി റിപ്പോര്‍ട്ടുകള്‍ ഗാന്ധി ഉപയോഗിച്ചതായി ബി.ജെ.പി ചൂണ്ടിക്കാട്ടിയിരുന്നു.
ഇതാദ്യമായാണ് ‘ഡീപ് സ്റ്റേറ്റി’നു പിന്നില്‍ യു.എസ് ആണെന്ന് ബി.ജെ.പി തുറന്നു പറയുന്നത്.

Also Read

More Stories from this section

family-dental
witywide