22 ഭാഷകളില്‍ സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് ഇന്ത്യയിലെ യുഎസ് എംബസി: കാണാം വൈറല്‍ വീഡിയോ

ന്യൂഡല്‍ഹി: 78ാം സ്വാതന്ത്ര്യദിനത്തിലൂടെ കടന്നു പോകുന്ന ഇന്ത്യക്ക് ഇന്ന് ആശംസാ പ്രവാഹമാണ്. വ്യത്യസ്തമായ പല തരം ആശംസകളും കണ്ട സോഷ്യല്‍ മീഡിയയുടെ കണ്ണുടക്കിയ ഒന്നാണ് യുഎസ് എംബസി നല്‍കിയ ആശംസ. ഒന്നും രണ്ടുമല്ല, 22 ഭാഷകളിലാണ് ആശംസ എത്തിയത്. ആശംസയുടെ വീഡിയോ വൈറലായിരിക്കുകയാണ്. മലയാളവും തമിഴും ഉള്‍പ്പെടെ 22 ഭാഷകളിലാണ് ആശംസ എത്തിയിരിക്കുന്നത്.

‘ഇന്ത്യന്‍ ഭരണഘടന 22 ഷെഡ്യൂള്‍ഡ് ഭാഷകളെ നിര്‍വചിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ന്യൂഡല്‍ഹിയിലെ എംബസിയിലും ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളിലും ഞങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തെക്കുറിച്ചുള്ള ആവേശം പ്രകടിപ്പിക്കാന്‍ ഏത് ഭാഷ ഉപയോഗിക്കണമെന്ന് തീരുമാനിക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ ഞങ്ങള്‍ അവയെല്ലാം ഉപയോഗിച്ചുവെന്നും എംബസി ആശംസയുടെ ഭാഗമായി എക്‌സിലെ പോസ്റ്റില്‍ കുറിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ എല്ലാ കോണുകളില്‍ നിന്നും ഇന്ത്യയുടെ എല്ലാ കോണിലേക്കും… സ്വാതന്ത്ര്യദിനാശംസകള്‍! എന്നും വീഡിയോയ്‌ക്കൊപ്പം എംബസി കുറിച്ചു.

More Stories from this section

family-dental
witywide