
ഖാലിസ്ഥാന്‍ വിഘടനവാദിയായ ഗുര്‍പത്വന്ത് സിംഗ് പന്നൂനെ അമേരിക്കയില്‍ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മുന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരനായ വികാഷ് യാദവിനെതിരെ യുഎസ് സര്‍ക്കാര്‍ കുറ്റം ചുമത്തിയതില്‍ രോഷം പ്രകടിപ്പിച്ച് കുടുംബം. യുഎസ് സര്‍ക്കാര്‍ സത്യം പറയുന്നില്ലെന്ന് ആരോപിച്ച് യു.എസിന്റെ ആരോപണങ്ങള്‍ വികാഷിന്റെ കുടുംബം തള്ളിക്കളഞ്ഞു
പന്നൂവിന്റെ കൊലപാതക ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൊലപാതകത്തിനായി ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ മൂന്നു കുറ്റങ്ങള്‍ യുഎസ് നീതിന്യായ വകുപ്പ് വികാഷിനെതിരെ ചുമത്തിയിട്ടുണ്ട്. നിഖില്‍ ഗുപ്തയെന്ന മറ്റൊരു ഇന്ത്യന്‍ പൗരന്‍ മുഖേന പന്നുവിനെ വധിക്കാന്‍ വികാഷ് യാദവ് പദ്ധതിയിട്ടുവെന്നാണ് ആരോപണം.
മാധ്യമ റിപ്പോര്‍ട്ടുകള്‍ കണ്ട് താന്‍ ഇപ്പോഴും ഞെട്ടലിലാണെന്നും രാജ്യത്തിനുവേണ്ടിയാണ് മകന്‍ പ്രവര്‍ത്തിക്കുന്നതെന്നും വികാഷിന്റെ 65 കാരിയായ അമ്മ സുധേഷ് യാദവ് പറഞ്ഞു. യുഎസ് ഗവണ്‍മെന്റിന്റെ അവകാശവാദങ്ങളുടെ ആധികാരികതയെക്കുറിച്ചും അവര്‍ സംശയം പ്രകടിപ്പിച്ചു.
‘എനിക്ക് എന്ത് പറയാന്‍ കഴിയും? അമേരിക്കന്‍ സര്‍ക്കാര്‍ പറയുന്നത് സത്യമാണോ അല്ലയോ എന്ന് എനിക്കറിയില്ല. അദ്ദേഹം രാജ്യത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്,’ വികാഷിന്റെ അമ്മ റോയിട്ടേഴ്‌സിനോട് പറഞ്ഞതിങ്ങനെ.















