
വാഷിംഗ്ടണ്‍: ഇറാനില്‍ ആക്രമണം നടത്തുന്നതിന് മുമ്പ് ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണത്തിന് മുന്നോടിയായി വിവരങ്ങള്‍ ഇസ്രായേല്‍ അമേരിക്കയെ അറിയിച്ചതായി ഒരു യുഎസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്‌സിനോട് തുറന്ന് സമ്മതിച്ചാതായി റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഇസ്രായേല്‍ ഓപ്പറേഷനില്‍ യുഎസിന്റെ പങ്കാളിത്തമില്ലെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. ഇറാനു നേരെ ആക്രമണം നടത്താന്‍ ഇസ്രയേല്‍ തയാറെടുക്കുന്നതായി ചൂണ്ടിക്കാട്ടുന്ന അമേരിക്കന്‍ ഇന്റലിജന്‍സ് രേഖകള്‍ കഴിഞ്ഞയാഴ്ച പുറത്തായിരുന്നു.
ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്ക് പകരമായാണ് ആക്രമണം. ഒക്ടോബര്‍ ഒന്നിനാണ് ഇരുന്നൂറിലേറെ മിസൈലുകള്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി ഇറാന്‍ തൊടുത്തത്. ഇസ്രയേലിനു നേര്‍ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.