യുഎസ് ഓപ്പണ്‍ ടെന്നീസ് : രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമണിഞ്ഞ് ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് വിഭാഗത്തില്‍ കിരീടം ചൂടി ഇറ്റാലിയന്‍ താരം യാനിക് സിന്നര്‍. ഇതോടെ ലോക ഒന്നാം നമ്പര്‍ താരമായ യാനിക് സിന്നറിന്റെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണിത്.

യുഎസിന്റെ ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ കളിയുടെ ഫൈനലില്‍ പരാജയപ്പെടുത്തിയാണ് സിന്നര്‍ കിരീടം ചൂടിയത്. ഈ വര്‍ഷത്തില്‍ തന്നെ ഓസ്‌ട്രേലിയന്‍ ഓപ്പണിലും താരം വിജയിച്ചിരുന്നു. നേരിട്ടുള്ള സെറ്റുകളിലാണ് യാനിക് സിന്നര്‍ യുഎസ് ഓപ്പണ്‍ ഫൈനലില്‍ വിജയിച്ചത് . സ്‌കോര്‍ (6-3, 6-4, 7-5).

23 കാരനായ സിന്നറിന് ഇത് സീസണിലെ 55-ാം മത്സര വിജയവും ആറാം കിരീടവുമായിരുന്നു.

More Stories from this section

family-dental
witywide