
വാഷിംഗ്ടണ്‍: റഷ്യ-യുക്രെയ്ന്‍ യുദ്ധം കൊടുംപിരി കൊണ്ടിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദര്‍ശിച്ചത് ലോകനേതാക്കള്‍ക്ക് ചര്‍ച്ചാവിഷയമായിരുന്നു. അമേരിക്ക ഉള്‍പ്പെടെ ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയെ ശ്രദ്ധയോടെയാണ് വീക്ഷിച്ചത്. അതിനിടെ ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ പുടിനെ പ്രേരിപ്പിക്കാന്‍ റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം സഹായിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരീന്‍ ജീന്‍ പിയറി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം യുക്രേനിയന്‍ തലസ്ഥാനമായ കീവിലെ കുട്ടികളുടെ ആശുപത്രിയില്‍ നടന്ന മാരകമായ ആക്രമണത്തിന് പിന്നാലെ നിരപരാധികളായ കുട്ടികളുടെ മരണം വേദനാജനകവും ഭയാനകവുമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജീന്‍ പിയറിയുടെ അഭിപ്രായം എത്തിയത്.