
വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കുമെന്നും യുഎസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും ഇസ്രായേലിനെ പ്രതിരോധിക്കാനും കൂടുതല്‍ യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും വിന്യസിക്കുമെന്നും പെന്റഗണ്‍.
ടെഹ്റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയേയ്യുടെയും ബെയ്റൂട്ടിലെ ഒരു ഹിസ്ബുള്ള കമാന്‍ഡറുടെയും കൊലപാതകങ്ങള്‍ക്ക് പ്രതികാരം ചെയ്യുമെന്ന് ഇറാനും സഖ്യകക്ഷികളും പ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ഒരു പടി കടന്ന സുരക്ഷയുമായി അമേരിക്കയും തയ്യാറെടുക്കുന്നത്. മിഡില്‍ ഈസ്റ്റിലേക്കും യുഎസ് യൂറോപ്യന്‍ കമാന്‍ഡിന് കീഴിലുള്ള പ്രദേശങ്ങളിലേക്കും അധിക ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ ശേഷിയുള്ള ക്രൂയിസറുകളും ഡിസ്‌ട്രോയറുകളും, മിഡില്‍ ഈസ്റ്റിലേക്ക് ഒരു പുതിയ ഫൈറ്റര്‍ സ്‌ക്വാഡ്രണും വൈകാതെ എത്തും.