ചെങ്കടലിൽ യുഎസ് സേനയുടെ ആക്രമണത്തിൽ 10 ഹൂതി വിമതർ കൊല്ലപ്പെട്ടു

ഞായറാഴ്ച ചെങ്കടലിൽ യുഎസ് സേനയുടെ ആക്രമണത്തിൽ 10 ഹൂതി വിമതർ കൊല്ലപ്പെട്ടു. യെമനിലെ ഹൊദൈദ തുറമുഖ വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത് . ചെങ്കടലിൽ ബോട്ടുകളിലെത്തി ചരക്കു കപ്പൽ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്ന ഹൂതി വിമതരെ യുഎസ് നാവിക സേന വെടിവച്ച് വീഴ്ത്തുകയായിരുന്നു. അവർ വന്ന ബോട്ടുകൾ തകർത്തതായി യുഎസ് സേന തന്നെ വ്യക്തമാക്കിയിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടു പേർ ഉൾപ്പെടെ നാലുപേർ ഹൊദൈദ തുറമുഖത്ത് എത്തി രക്ഷപ്പെട്ടു. രണ്ടു പേരെ ആശുപത്രിയിൽ എത്തിച്ചു. യെമനിലെ ഈ തുറമുഖം ഹൂതികളുടെ നിയന്ത്രണത്തിലാണ്.

സിംഗപ്പൂരിന്റെ പതാകയുള്ള ഡെൻമാർക്കിന്റെ ഉടമസ്ഥതയിലുള്ളതുമായ ചരക്കു കപ്പൽ മെഴ്‌സ്‌ക് ഹാങ്‌ഷൂവിൽ നിന്നുള്ള ഒരുഅടിയന്തര കോൾ ചെങ്കടലിൽ തമ്പടിച്ചിരിക്കുന്ന യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലിന് ലഭിച്ചു. തുടർന്ന് അവർ ചരക്കു കപ്പലിനെ സമീപിക്കുകയും കപ്പൽ തട്ടിയെടുക്കാനായി എത്തിയവരുടെ 4 ബോട്ടുകളെ ആക്രമിച്ച് പരാജയപ്പെടുത്തുകയും ചെയ്തു. 3 ബോട്ടുകളും കടലിൽ മുക്കി..

യുദ്ധം നിലനിൽക്കുന്ന സാഹചര്യത്തിൽ ചെങ്കടലിൽ ഹൂതി വിമതരുടെ ആക്രമണം രൂക്ഷമായി തുടരവെ അമേരിക്ക അവരുടെ യുദ്ധക്കപ്പലുമായി നിലയുറപ്പിച്ചിട്ടുണ്ട്. പല രാജ്യങ്ങളും കപ്പൽ യാത്രയുടെ റൂട്ട് മാറ്റുകയും ചെയ്തു.

US Strikes Kill 10 Houthi Rebels In Red Sea

More Stories from this section

family-dental
witywide