
രജിസ്റ്റർ ചെയ്ത വോട്ടർക്ക് പ്രതിദിനം 1 മില്യൺ ഡോളർ ലോട്ടറി-സ്റ്റൈൽ സമ്മാനം നൽകുന്ന ഇലോൺ മസ്കിൻ്റെ നടപടി നിയമവിരുദ്ധമാണെന്ന് അറിയിച്ച് യുഎസ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ജസ്റ്റിസ് ഇലോൺ മസ്‌കിൻ്റെ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റിക്ക് കത്തയച്ചു.
പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായ ഡൊണാൾഡ് ട്രംപിന് വേണ്ടി സജീവമായി പ്രചാരണം നടത്തുകയാണ് ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്‌ക്.
കഴിഞ്ഞ ആഴ്ച മുതൽ വോട്ടെടുപ്പ് ദിവസമായ നവംബർ 5 വരെ പ്രതിദിനം രജിസ്റ്റർ ചെയ്ത ഒരു വോട്ടർക്ക് ഒരു മില്യൺ ഡോളർ സമ്മാനമായി നൽകുമെന്ന് മസ്ക് പ്രഖ്യാപിക്കുകയും കഴിഞ്ഞ ദിവസങ്ങളിലെല്ലാം അത് നടപ്പാക്കുകയും ചെയ്തു.
മസ്‌കിൻ്റെ സംഘടനയായ അമേരിക്കൻ പൊളിറ്റിക്കൻ ആക്ഷൻ കമ്മിറ്റിക്ക് എപ്പോഴാണ് നീതി ന്യായ വകുപ്പ് കത്ത് അയച്ചത് എന്ന് വ്യക്തമല്ല. കേസിനെക്കുറിച്ച് പ്രതികരിക്കാൻ നീതി ന്യായ വകുപ്പ് തയാറായിട്ടില്ല.
യുഎസ് നിയമപ്രകാരം, വോട്ട് രേഖപ്പെടുത്താൻ ആളുകൾക്ക് പണം നൽകുന്നത് നിയമവിരുദ്ധമാണ്. എന്നാൽ മസ്കിൻ്റെ നടപടി ഏതെങ്കിലും നിയമങ്ങൾ ലംഘിക്കുന്നുണ്ടോ എന്നത് വ്യക്തമല്ല. കാരണം മസ്‌കിൻ്റെ പൊളിറ്റിക്കൽ ആക്‌ഷൻ കമ്മിറ്റി പ്രചരിപ്പിക്കുന്ന ഒരു നിവേദനത്തിൽ ഒപ്പിടുന്നവർക്കാണ് ഭാഗ്യക്കുറി സമ്മാനം. എന്നാൽ ഇത് ഏതെങ്കിലും പാർട്ടിയിൽ പെടുന്നവർക്ക് മാത്രമാണ് എന്നു പറയുന്നില്ല. ആർക്കു വേണമെങ്കിലും ഒപ്പിടാം.
US warns Elon Musk that $1m voter giveaway may be illegal















