അമേരിക്കയുടെ ലക്ഷ്യമെന്ത്‌? 8 വർഷത്തിനിടെ ഇതാദ്യം! കംബോഡിയൻ തീരത്ത് യുഎസ് യുദ്ധക്കപ്പൽ നങ്കൂരമിട്ടു, പ്രതികരിക്കാതെ ചൈന

സിഹനൂക്‌വില്ലെ: ചൈന നവീകരിച്ച നാവിക താവളത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെ കംബോഡിയയിൽ യുഎസ് യുദ്ധക്കപ്പൽ നങ്കൂരമിട്ടു. എട്ട് വർഷത്തിനിടെ ചൈനയുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ കംബോഡിയയിൽ ആദ്യമായാണ് അമേരിക്കൻ യുദ്ധക്കപ്പൽ എത്തുന്നത്. കംബോഡിയയുടെ മുൻ നേതാവ് ഹുൻ സെന്നിൻ്റെ കീഴിൽ രാജ്യത്ത് ചൈന ശതകോടിക്കണക്കിന് ഡോളർ നിക്ഷേപിച്ചതോടെയാണ് അമേരിക്കയുമായുള്ള ബന്ധം വഷളായത്. തിങ്കളാഴ്ച തെക്കൻ തുറമുഖ നഗരമായ സിഹാനൂക്വില്ലെയിലേക്കുള്ള യുഎസ്എസ് സവന്നയുടെ വരവിനെ കംബോഡിയൻ നാവികസേനാംഗങ്ങൾ സ്വാഗതം ചെയ്തു.

എട്ട് വർഷത്തിന് ശേഷം ഇവിടെ തിരിച്ചെത്തിയതിൽ വളരെ സന്തോഷമുണ്ടെന്ന് കപ്പലിൻ്റെ കമാൻഡിംഗ് ഓഫീസർ ഡാനിയൽ എ സ്ലെഡ്സ് പറഞ്ഞു. യുഎസ്-കംബോഡിയ ഏകോപനം വർധിപ്പിക്കാനും സമുദ്ര സുരക്ഷാ വെല്ലുവിളികളോടുള്ള പ്രതികരണവുമായിട്ടാണ് യുഎസ് യുദ്ധക്കപ്പൽ കംബോഡിയയിലെത്തിയതെന്ന് അധികൃതർ പറഞ്ഞു.

സൗഹൃദം ശക്തിപ്പെടുത്താനും വികസിപ്പിക്കാനും ഉഭയകക്ഷി സഹകരണം പ്രോത്സാഹിപ്പിക്കാനുമാണ് അഞ്ച് ദിവസത്തെ സന്ദർശനം ലക്ഷ്യമിടുന്നതെന്ന് കംബോഡിയയുടെ പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു. എന്നാൽ സംഭവത്തിൽ ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.

us warship docks Cambodia after 8 years

More Stories from this section

family-dental
witywide