
വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്‌സാസില്‍ കുട്ടിയെ കുളിമുറിയിലേക്ക് വലിച്ചിഴച്ച് ടോയ്ലറ്റില്‍ നിന്ന് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചതിന് യുവതി അറസ്റ്റിലായി. കുട്ടി സ്‌കൂളിലെത്തി അധ്യാപകരോടും കൗണ്‍സിലര്‍മാരോടും സംഭവം പറഞ്ഞതിനെത്തുടര്‍ന്ന് ക്ലോഡിയ വെലെദിയാസ്-ബോണിഫാസിയെന്ന യുവതിയെ കസ്റ്റഡിയിലെടുത്തു.
തന്റെ മുടിയില്‍ ബലമായി പിടിച്ച് ക്ലോഡിയ തന്നെ കുളിമുറിയിലേക്ക് വലിച്ചിഴച്ചുവെന്നും തല ടോയ്ലറ്റിലേക്ക് താഴ്ത്തി ടോയ്ലറ്റ് വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും കണ്ണീരോടെയാണ് കുട്ടി പറഞ്ഞത്. സംഭവത്തെത്തുടര്‍ന്ന് തന്റെ മുടിയിഴകള്‍ നഷ്ടപ്പെട്ടതായും കുട്ടി അറിയിച്ചു. ഇതേത്തുടര്‍ന്ന് ഏപ്രില്‍ 3 നാണ് യുവതി പിടിയിലായത്. കുട്ടി മുമ്പും യുവതിയില്‍ നിന്നും ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയായതായും വിവരമുണ്ട്. പലതരം വസ്തുക്കളാല്‍ അടിക്കുക, ദീര്‍ഘനേരം ഭക്ഷണം നല്‍കാതിരിക്കുക’ തുടങ്ങിയ അതിക്രമങ്ങള്‍ യുവതി കുട്ടിയോട് കാട്ടിയിട്ടുണ്ട്.










