
ന്യൂയോര്‍ക്ക് : ഫൊക്കാന വനിതാ ഫോറം ന്യൂയോര്‍ക്ക് റിജിന്റെ കോര്‍ഡിനേറ്റര്‍ ആയി ഉഷ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഒരു ടീമിനെ തെരെഞ്ഞെടുത്തതായി വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ രേവതി പിള്ള അറിയിച്ചു.
ഫൊക്കാന വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുക്കുന്ന വിമന്‍സ് ഫോറത്തിന് പിന്തുണയുമായി ഫൊക്കാനാ നേതൃത്വവും പ്രവര്‍ത്തിക്കുന്നു.
ഫൊക്കാനാ ചാരിറ്റി രംഗത്ത് കൂടുതല്‍ സജീവമാകണമെന്നാണ് വനിതാ ഫോറത്തിന്റെ പക്ഷം. പക്ഷെ അത് നാടിനെ മാത്രം ഉന്നംവെച്ചായിരിക്കരുത്. ഇവിടെ എത്രപേര്‍ ജോലിയില്ലാതെയും, രോഗം വന്നും കഷ്ടപ്പെടുന്നു. ചാരിറ്റിയുടെ ഗുണം അവര്‍ക്കുകൂടി ലഭിക്കണം. അല്ലെങ്കില്‍ സംഘടനയും പ്രവര്‍ത്തനവുമൊക്കെ വെറുമൊരു ഒത്തുകൂടലായി ചുരുങ്ങും. ഒരു നേട്ടങ്ങളും ഉണ്ടാകാതെ പോകുംമെന്നു പൊതുവെയുള്ള അഭിപ്രായം. അത് കണ്ടറിഞ്ഞുള്ള ഒരു പ്രവര്‍ത്തനവുമായാണ് വിമെന്‍സ് ഫോറം മുന്നോട്ട് പോകേണ്ടെന്നത് എന്ന് റീജണല്‍ വൈസ് പ്രസിഡന്റ് ലാജി തോമസ് അഭിപ്രായപ്പെട്ടു.
സാമൂഹ്യ പുരോഗതിയില്‍ അനിവാര്യമായ മാറ്റം കൈവരിക്കാന്‍ ഇന്ന് സ്ത്രികള്‍ക്ക് കഴിയുന്നുണ്ട്, പക്ഷേ പല മേഘലകളിലും ഇപ്പോഴും സാമൂഹ്യ നീതിക്കു വേണ്ടി പൊരുതുന്നുമുണ്ട്. ശരിയായ ആശയങ്ങളെയും, ചിന്തകളെയും മറ്റുള്ളവരിലേക്ക് എത്തിക്കാനും, ശരികളെ ബോധ്യപ്പെടുത്താനും, കഴിയുന്ന വേദികൂടിയാകണം ഫൊക്കാന വനിതാ ഫോറം എന്ന് വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ രേവതി പിള്ള അഭിപ്രായപ്പെട്ടു.
പുതുതായി തെരഞ്ഞടുത്ത വിമെന്‍സ് ഫോറം ന്യൂ യോര്‍ക്ക് റിജിന്റെ ഭാരവാഹികള്‍ക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി പ്രസിഡന്റ് സജിമോന്‍ ആന്റണി, സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, ട്രഷര്‍ ജോയി ചാക്കപ്പന്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ രേവതി പിള്ള, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടന്‍ പിള്ള, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ബിജു ജോണ്‍ റീജണല്‍ വൈസ് പ്രസിഡന്റ് ലാജി തോമസ്, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ മേരിക്കുട്ടി മൈക്കിള്‍, മേരി ഫിലിപ്പ്, സജു സെബാസ്റ്റ്യന്‍ ട്രസ്റ്റീ ബോര്‍ഡ് മെംബേര്‍സ് ആയ ലീല മാരേട്ട്, തോമസ് തോമസ് എന്നിവര്‍ അറിയിച്ചു










