
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഉടൻ ഏകീകൃത സിവിൽകോഡ് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. പ്രത്യേക സമിതി ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട പഠനങ്ങൾ പൂർത്തിയാക്കിയതായും അന്തിമ കരട് റിപ്പോർട്ട് ഫെബ്രുവരി 2ന് സർക്കാരിന് സമർപ്പിക്കുമെന്നും ധാമി പറഞ്ഞു. കാബിനറ്റിൽ അവതരിപ്പിച്ചതിന് ശേഷം നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കുമെന്നും അദ്ദേഹം പറഞ്ഞു.
“ഏകീകൃത സിവിൽ കോഡ് കൊണ്ടുവരിക എന്നത് ഉത്തരാഖണ്ഡ് നിയമസഭയിൽ സംസ്ഥാനത്തെ ജനങ്ങൾക്ക് മുമ്പാകെയുള്ള ഞങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ധാനമായിരുന്നു. സർക്കാർ രൂപീകരിക്കാനും വാഗ്ദാനം പൂർത്തിയാക്കാനും ദേവഭൂമിയിലെ ജനങ്ങൾ ഞങ്ങൾക്ക് അനുഗ്രഹം നൽകി. കരട് തയ്യാറാക്കാൻ ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിൽ ഞങ്ങൾ ഒരു കമ്മിറ്റി രൂപീകരിച്ചു, ”മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി തിങ്കളാഴ്ച എക്‌സ് വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ പ്രസ്താവനയിൽ പറഞ്ഞു.
യൂണിഫോം സിവിൽ കോഡിൻ്റെ കരട് തയ്യാറാക്കാൻ രൂപീകരിച്ച സമിതി ഫെബ്രുവരി രണ്ടിന് സംസ്ഥാന സർക്കാരിന് കരട് റിപ്പോർട്ട് സമർപ്പിക്കുമെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ കൊണ്ടുവന്ന് സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
समान नागरिक संहिता का ड्राफ्ट तैयार करने के लिए गठित कमेटी 2 फरवरी को ड्राफ्ट प्रदेश सरकार को सौंपेगी। हम देवभूमि उत्तराखण्ड के मूल स्वरूप को बनाए रखने के लिए संकल्पित हैं।#UCCInUttarakhand pic.twitter.com/SDfIdv6azN
— Pushkar Singh Dhami (@pushkardhami) January 29, 2024
വിവാഹമോചനം, ലിവ്-ഇൻ ബന്ധങ്ങൾ, വിവാഹ രജിസ്ട്രേഷൻ, ബഹുഭാര്യത്വം, ദത്തെടുക്കൽ, മാതാപിതാക്കളുടെ സംരക്ഷണം, സ്ത്രീകളുടെ സ്വത്തിൽ സ്ത്രീകളുടെ അവകാശം എന്നിവ ഏകീകൃത സിവിൽ കോഡിന്റെ പരിധിയിൽ വരുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് ബിൽ ചർച്ച ചെയ്യുന്നതിനും പാസാക്കുന്നതിനുമായി ഉത്തരാഖണ്ഡ് നിയമസഭ ഫെബ്രുവരി 5 ന് പ്രത്യേക ഏകദിന സമ്മേളനം വിളിക്കും