വിനേഷിന്റെ അപ്പീലില്‍ തീരുമാനം വെള്ളിയാഴ്ച; വിധിപറയുന്നത് മൂന്നാംതവണയും മാറ്റി

പാരിസ്: ഒളിമ്പിക്സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ അന്താരാഷ്ട്ര കായിക കോടതി വിധി പറയുന്നത് വീണ്ടും നീട്ടി. ആ​ഗസ്റ്റ് 16 വെള്ളിയാഴ്ചത്തേയ്ക്കാണ് വിധി പറയാൻ നീട്ടിയിരിക്കുന്നത്.

മൂന്നാംതവണയാണ് വിനേഷിന്റെ കേസ് വിധിപറയാന്‍ മാറ്റുന്നത്. ഓഗസ്റ്റ് 16, രാത്രി 9.30 വരെയായിരിക്കും പുതിയ സമയപരിധി. വിധി വരാത്ത പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച രാത്രി 9.30-ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റി.

പാരിസ് ഒളിംപിക്സ് 50 കിലോ​ഗ്രാം ​ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷമാണ് വിനേഷ് ഫോ​ഗട്ടിന് അയോ​ഗ്യത ലഭിച്ചത്. അനുവദനീയമായതിലും 100 കിലോ​ഗ്രാം കൂടുതൽ ശരീരഭാരം താരത്തിന് തിരിച്ചടിയായി. ഫൈനൽ വരെയെത്തിയതിനാൽ വെള്ളി മെഡലിന് തനിക്ക് അർഹതയുണ്ടെന്നാണ് വിനേഷിന്റെ വാദം. ​ഗുസ്തി നിയമങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നാണ് റെസ്‍ലിം​ഗ് ബോഡി പറയുന്നത്.

More Stories from this section

family-dental
witywide