അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം: ജയിലില്‍ കഴിയുന്ന ഇമ്രാന്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് യു.എന്‍

ഇസ്ലാമാബാദ്: ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വര്‍ക്കിംഗ് ഗ്രൂപ്പ്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഏകപക്ഷീയമായാണ് ഇമ്രാന്‍ ഖാനെ തടവിലാക്കിയിരിക്കുന്നതെന്നും യു.എന്‍ വ്യക്തമാക്കി.

അഴിമതി ആരോപിച്ച് കഴിഞ്ഞ വര്‍ഷം ശിക്ഷിക്കപ്പെട്ട പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയുടെ കേസ് പരിശോധിച്ച ശേഷമാണ് തടങ്കല്‍ ഏകപക്ഷീയമാണെന്നും അടിയന്തര മോചനം ആവശ്യമാണെന്നും യുഎന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ആവശ്യപ്പെട്ടത്. തോഷഖാന അഴിമതിക്കേസില്‍ ഇമ്രാന്റെ ശിക്ഷാവിധി ‘പിടിഐയെ പൊതുവെ ലക്ഷ്യം വച്ചുള്ള വലിയ അടിച്ചമര്‍ത്തല്‍ പ്രചാരണത്തിന്റെ ഭാഗമാണ്’ എന്നും യു.എന്‍ സംഘം ചൂണ്ടിക്കാട്ടുന്നു.

നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട് 71 കാരനായ ഇമ്രാന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുകയാണ്.

More Stories from this section

family-dental
witywide