ഗാസ യുദ്ധ പ്രതിഷേധം: വെർജീനിയ യൂണിവേഴ്സിറ്റി വിദ്യാർഥികൾ ബിരുദദാനച്ചടങ്ങനിടെ ഇറങ്ങിപ്പോയി

വെർജീനിയ കോമൺവെൽത്ത് യൂണിവേഴ്‌സിറ്റിയിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ശനിയാഴ്ച ബിരുദദാന ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി, കാമ്പസ് പ്രതിഷേധങ്ങളോടുള്ള മുഖ്യപ്രസംഗകൻ്റെ പ്രതികരണത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത് . റിപ്പബ്ലിക്കൻ ഗവർണർ ഗ്ലെൻ യങ്‌കിൻ ആയിരുന്നു മുഖ്യ പ്രഭാഷകൻ.

വെർജീനിയ കോമൺവെൽത്ത് യൂണിവേഴ്‌സിറ്റി പരിഗണിക്കുന്ന വംശീയ സാക്ഷരതാ ആവശ്യകതയെ എതിർക്കുന്ന വ്യക്തിയാണ് ഗവർണർ. അതുകൊണ്ട് മുഖ്യപ്രഭാഷകനായി അദ്ദേഹത്തെ ക്ഷണിച്ചതിൽ ചില വിദ്യാർഥികൾക്ക് എതിർപ്പുണ്ടായിരുന്നു. ഗ്ലെൻ യങ്‌കിൻ ക്യാംപസുകളിൽ സമരപന്തൽ അനുവദിക്കരുത് എന്ന് പ്രസംഗിക്കാൻ ആരംഭിച്ചപ്പോഴാണ് കുട്ടികൾ ഇറങ്ങിപ്പോയത്. വിദ്യാർത്ഥികൾ തൊപ്പികളും ഗൗണുകളും ഹാളിൽ നിന്ന് നിന്ന് ഇറങ്ങുന്നത് സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കാണാം, ആളുകൾ ഉച്ചത്തിൽ കയ്യടിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതിനാൽ പ്രസംഗം കേൾക്കാൻ തന്ന സാധിക്കുമായിരുന്നില്ല.

പ്രതിഷേധം ഞങ്ങൾ നിർത്തില്ല, ഞങ്ങൾ വിശ്രമിക്കില്ല..” എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് കുട്ടികൾ പുറത്തേക്ക് ഇറങ്ങിയത്. യുഎസിലെ മിക്ക കോളജുകളിലും ഇസ്രയേൽ ബന്ധമുള്ള വൻ എൻഡോവ്മെൻ്റുകൾ ലഭിക്കുന്നുണ്ട്. അത് ഒഴിവാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. യുഎസിലെ ഏതാണ്ട് 130 കോള

ഇസ്രായേൽ-ഗാസ യുദ്ധപ്രതിഷേധവുമായി ബന്ധപ്പെട്ട യുദ്ധ പ്രതിഷേധം തണുപ്പിക്കാൻ യുഎസ് യൂണിവേഴ്സിറ്റി അധികൃതർ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഇന്നലത്തെ സംഭവം. പ്രതിഷേധങ്ങൾ അലയടിക്കുന്ന ഡസൻ കണക്കിന് കോളേജുകൾ ഈ വാരാന്ത്യത്തിൽ ബിരുദദാന ചടങ്ങുകൾ നടക്കുന്നുണ്ട്. ഏപ്രിൽ പകുതിയോടെ ആരംഭിച്ച പ്രതിഷേധത്തിൽ ഇതുവരെ 2,000-ത്തിലധികം പേർ അറസ്റ്റിലായി.

Virginia University Students Walk Out Of Convocation Ceremony

More Stories from this section

family-dental
witywide