നോർത്ത് കരോലിനയിലെ വിഷു: തനി മലയാളിയായി സംവൃത സുനിൽ

മലയാളത്തിൻ്റെ കാർഷിക ഉൽസവമായ വിഷുവിന് ലോകം മുഴുവൻ മലയാളപ്പതിപ്പുകളുണ്ട്. അമേരിക്കയിൽ താമസിക്കുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട നടി സംവൃത സുനിലും തൻ്റെ വിഷു വിശേഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം വഴി. നോർത്ത് കരോലിനയിൽ താമസിക്കുന്ന സംവൃതയും കുടുംബവും ഇത്തവണയും വിഷു ആഘോഷമാക്കിയിരിക്കുകയാണ്. നീലക്കരയുള്ള സെറ്റും മുണ്ടും കുപ്പിവളകളും ജിമിക്കിക്കമ്മലുമിട്ട് തനി മലയാളി പെൺകൊടിയായി നിൽക്കുന്ന ചിത്രങ്ങളാണ് സംവൃത പോസ്റ്റ് ചെയ്തിരിക്കുന്നത്. സംവൃതയ്ക്ക് മുടി കെട്ടിക്കൊടുക്കുന്ന ഭര്‍ത്താവ് അഖിലിനേയും സഹോദരി സന്‍ജുക്ത സുനിലിനേയും ചിത്രങ്ങളില്‍ കാണാം.

ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളും ആഘോഷങ്ങളും യാത്രയുടെ വിശേഷങ്ങളുമെല്ലാം സംവൃത ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

മലയാളികള്‍ എന്നെന്നും ഓര്‍മിക്കുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച നടിയാണ് സംവൃത സുനില്‍. ഭര്‍ത്താവ് അഖിലിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം യുഎസിലാണ് സംവൃത ഇപ്പോള്‍ താമസിക്കുന്നത്.

Vishu Celebrations Of Samvritha Sunil At US

More Stories from this section

family-dental
witywide